- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാവശ്യമായി പൊതു-സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ ഫൈൻ; വിവാഹ ആഘോഷങ്ങളിൽ നിയന്ത്രണങ്ങൾ തെറ്റിച്ചാൽ 5000 രൂപ ഫൈൻ; സാമൂഹിക അകലം പാലിക്കാതിരുന്നാൽ 500 രൂപ ഫൈൻ: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് കനത്തപിഴ അടക്കം ശിക്ഷാനടപടികൾ
തിരുവനന്തപുരം: സർക്കാർ പുറപ്പെടുവിച്ച ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചാൽ നേരിടേണ്ടി വരുന്നത് കനത്ത പിഴ അടക്കമുള്ള നിയമ നടപടിയാണ്. സർക്കാർ നിർദ്ദേശവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്ന 17 കാര്യങ്ങളെന്തൊക്കെയെന്ന് നോക്കാം.
1. കോവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ രോഗവ്യാപനം തടയുന്നതിന് അനിവാര്യമായ സർക്കാർ നിർദ്ദേശങ്ങൾ നിലനിൽക്കേ ഇവ ലംഘിച്ച് കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപ പിഴ ഈടാക്കും.
2. കോവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെ നിന്നും ആരെങ്കിലും അനാവശ്യമായി പുറത്തേക്ക് പോവുകയോ ചെയ്താൽ 500 രൂപ ഫൈൻ.
3. അനാവശ്യമായി പൊതു/സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ ഫൈൻ.
4. നിരോധനം ലംഘിച്ച് കൊണ്ട് പൊതുസ്ഥലങ്ങളിൽ മീറ്റിങ്ങുകൾക്കോ വിവാഹ - മരണാനന്തര ചടങ്ങുകൾക്കോ മറ്റ് മതാഘോഷങ്ങൾക്ക് വേണ്ടിയോ മറ്റോ കൂട്ടം കൂടിയാൽ 5000 രൂപ പിഴ ഈടാക്കും.
5. അടച്ചുപൂട്ടാനുള്ള നിർദ്ദേശങ്ങൾ നിലനിൽക്കേ അത് ലംഘിച്ച് കൊണ്ട് സ്‌കൂളുകളോ ഓഫീസുകളോ ഷോപ്പുകളോ മാളുകളോ കൂടാതെ ആളുകൾ കൂട്ടം കൂടാൻ ഇടയുള്ള മറ്റ് സ്ഥലങ്ങളോ തുറന്ന് പ്രവർത്തിച്ചാൽ 2000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.
6. ക്വാറന്റൈൻ ലംഘനം നടത്തുന്നവർക്ക് 2000 രൂപയാണ് പിഴ.
7. അതിഥി തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ 500 രൂപ പിഴ അടയ്ക്കണം.
8. പൊതുസ്ഥലങ്ങളിൽ മൂക്കും വായും മറച്ച് കൊണ്ട് മാസ്‌കോ മുഖാവരണമോ ധരിക്കാതിരുന്നാൽ 500 രൂപ ഫൈൻ.
9. പൊതുസ്ഥലത്ത് ആളുകൾ തമ്മിൽ 6 അടി സാമൂഹിക അകലം പാലിക്കാതിരുന്നാൽ 500 രൂപ ഫൈൻ.
10. വിവാഹ ആഘോഷങ്ങൾക്കോ അതിനോടനുബന്ധ ആഘോഷങ്ങൾക്കോ ഒരു സമയം പരമാവധി 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുകയോ, അവർ മാസ്‌ക് ധരിക്കാതിരിക്കുകയോ, അവർ തമ്മിൽ 6 അടി സാമൂഹിക അകലം പാലിക്കാതിരിക്കുകയോ, സ്സാനിറ്റൈസർ ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ 5000 രൂപയാണ് ഫൈൻ.
11. മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയം പരമാവധി 20 പേരിൽ കൂടുതൽ പേർ പങ്കെടുക്കുകയോ അവർ മാസ്‌ക് ധരിക്കാതിരിക്കുകയോ, സമൂഹിക അകലം പാലിക്കാതിരിക്കുകയോ കോവിഡ് രോഗം സംശയിക്കപ്പെട്ട വ്യക്തിയുടെ ശവസംസ്‌കാര ചടങ്ങിനുള്ള ചട്ടങ്ങൾ ലംഘിക്കുകയോ ചെയ്താൽ 2000 രൂപയാണ് പിഴ.
12. എഴുതി നൽകപ്പെട്ട അനുമതി ഇല്ലാതെ ഗെറ്റ് ടുഗതർ, ധർണ്ണകൾ, പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ, മറ്റ് തരത്തിലുള്ള കൂട്ടം ചേരലുകൾ എന്നിവ നടത്തിയാലോ പരമാവധി 10 പേരിൽ കൂടുതൽ പേർ പങ്കെടുക്കുകയോ അവർ തമ്മിൽ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 3000 രൂപ പിഴ ഈടാക്കും.
13. കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഒരു സമയം പരമാവധി 20 പേരിൽ കൂടുതൽ കാണരുത്. അവർക്കായി കടയുക സാനിറ്റൈസർ നൽകാതെയും ഇരുന്നാൽ 3000 രൂപയാണ് പിഴ.
14. പൊതുസ്ഥലങ്ങളിലോ റോഡിലോ ഫൂട്ട്പാത്തിലോ തുപ്പിയാൽ 500 രൂപ പിഴ.
15. Covid-19 Jagratha e-platform-ൽ രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് അന്യ സംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ വന്നാൽ 1000 രൂപ ഫൈൻ.
16. KERALA EPIDEMIC DISEASES ORDINANCE 2020 പ്രകാരം കുറ്റകരമായ പ്രവർത്തി ഒരാൾ ചെയ്തത് പരപ്രേരണ മൂലമാണെങ്കിൽ അങ്ങനെ പ്രേരിപ്പിച്ചയാളും കുറ്റക്കാരനാണ്, ടിയാനെതിരെ ചുമത്തേക്ക സെക്ഷൻ പ്രേരണക്കുറ്റം. 10000 രൂപ പിഴയും 2 വർഷം വരെ തടവും വിധിക്കാവുന്ന കുറ്റമാണിത്.
17. നിരോധനമോ നിയന്ത്രണമോ ലംഘിച്ച് കടകൾ, ഫാക്ടറികൾ, വ്യാവസായിക സംരംഭങ്ങൾ, ഗോഡൗണുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ തുറന്ന് പ്രവർത്തിപ്പിച്ചാൽ 10000 രൂപ പിഴയും 2 വർഷം വരെ തടവും വിധിക്കാവുന്ന കുറ്റമാണിത്.
മറുനാടന് മലയാളി ബ്യൂറോ