- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ലോട്ടറി വിൽപനക്കാരന്റെ ദേഹത്ത് കരി ഓയിൽ ഒഴിച്ചു വികൃതമാക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചു.മയ്യിൽ ഒറപ്പടി ബസ് വെയിറ്റിങ്ങ് ഷെൽട്ടറിൽ ഇരിക്കുകയായിരുന്ന എരിഞ്ഞിക്കടവ് നടുക്കെപുരയിൽ താമസിച്ചു വരുന്ന കലന്തൻ എന്നാളുടെ ശരീരമാസകലമാണ് കരിഓയിൽ ഒഴിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
തിരിച്ചറിയാൻ കഴിയാത്ത ഒരു സംഘമാളുകളാണ് അക്രമത്തിന് പിന്നിലെന്ന് കലന്തൻ പറഞ്ഞു. ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തി വരുന്ന കലന്തനെ പ്രാകൃത രീതിയിൽ ദേഹോപദ്രവം നടത്തിയവരെ കണ്ടെത്താനായി അന്വേഷണം നടത്തി വരികയാണെന്ന്മയ്യിൽ പൊലീസ് അറിയിച്ചു.
Next Story