മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടത്തിൽ മികച്ച പോളിങ്. ഉച്ചവരെ വോട്ട് ചെയ്യാനുള്ള ആവേശം നാല് ജില്ലകളിലും പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം ഉച്ചകഴിഞ്ഞ് 3.12 പോളിങ് ശതമാനം 66.01 ശതമാനമാണ്.

പോളിങ് ശതമാനം

സംസ്ഥാനം - 66.01 %

ജില്ല തിരിച്ച്

മലപ്പുറം - 66.67
കോഴിക്കോട്- 65.85
കണ്ണൂർ - 65.85
കാസർകോഡ്- 64.68

കോർപ്പറേഷൻ:

കോഴിക്കോട് - 56.42

കണ്ണൂർ- 54.04

ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം

തിരൂർ - 60.78
വേങ്ങര -58.19
താനൂർ- 60.69
തിരൂരങ്ങാടി -59.47
കുറ്റിപ്പുറം -61.43
മങ്കട -61.40
പെരിന്തൽമണ്ണ-59.93
മലപ്പുറം-62.84
അരീക്കോട്-65.40
കൊണ്ടോട്ടി - 64.22
കാളികാവ് -62.80
വണ്ടൂർ -62.30
നിലമ്പൂർ -63.95
പൊന്നാനി -60.85
പെരുമ്പടപ്പ് -56.96

കോഴിക്കോട്

വടകര - 62.20
തൂണേരി - 62.01
കുന്നുമ്മൽ - 64.65
തോടന്നൂർ - 61.36
മേലാടി - 60.47
പേരാമ്പ്ര -66.35
ബാലുശ്ശേരി - 63.75
പന്തലായനി - 64.15
ചേലന്നൂർ - 64.38
കൊടുവള്ളി - 62.54
കുന്നമംഗലം - 64.53
കോഴിക്കോട് - 58.68

കണ്ണൂർ

കല്ല്യാശ്ശേരി - 60.76
പയ്യന്നൂർ - 65.48
തളിപ്പറമ്പ് - 65.12
ഇരിക്കൂർ - 62.99
കണ്ണൂർ - 59.58
ഇടക്കാട് - 63.04
തലശ്ശേരി - 63.46
കൂത്തുപറമ്പ് - 61.31
പാനൂർ - 62.26
ഇരിട്ടി - 63.67
പേരാവൂർ - 60.00

കാസർഗോഡ്

കാറടുക്ക - 64.12
മഞ്ചേശ്വരം - 54.08
കാസർഗോഡ് - 54.17
കാഞ്ഞങ്ങാട് - 59.81
പരപ്പ - 66.69
നീലേശ്വരം -65.34

വോട്ടെടുപ്പിനിടെ പലയിടത്തും നേരിയ സംഘർഷങ്ങളുമുണ്ടായി. കോഴിക്കോട്ടെ മുക്കത്തും കൊടുവള്ളിയിലും സംഘർഷമുണ്ടായി. മലപ്പുറത്ത് രണ്ടിടങ്ങളിലുണ്ടായ സംഘർഷത്തിൽ ഒരിടത്ത് പൊലീസ് ലാത്തിവീശി. പെരുമ്പടപ്പിലാണ് എൽഡിഎഫ്-യുഡിഎഫ് സംഘർഷത്തിനിടെ പൊലീസ് ലാത്തിവീശിയത്. യുഡിഎഫ് സ്ഥാനാർത്ഥി സുഹ്‌റ അഹമ്മദിന് പരിക്കേറ്റു.

താനൂർ നഗരസഭയിലെ പത്താം വാർഡിൽ യുഡിഎഫ് മുൻ കൗൺസിലർ എൽഡിഎഫിനായി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കാരണത്തിലായിരുന്നു സംഘർഷം. യുഡിഎഫ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ മുൻ കൗൺസിലർ ലാഹിയ റഹ്മാന് സംഘർഷത്തിനിടെ പരിക്കേറ്റു.

4 ജില്ലകളിലായി 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർത്ഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്‌നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് 3 മുതൽ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവർക്ക് അവസരം.പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്നലെ പൂർത്തിയായി. 16 നാണു വോട്ടെണ്ണൽ