തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും മലയാളി കോവിഡിനെ ഭയന്ന് വീട്ടിലിരുന്നില്ല.ഒന്നാം ഘട്ടത്തിലേക്കാൾ ആവേശമായിരുന്നു രണ്ടാം ഘട്ടത്തിൽ. അഞ്ച് ജില്ലകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 76.38 ശതമാനം പോളിങ് രേഖപ്പെടുത്തി. 36,72,206 പുരുഷൻ മാരും, 38,51,350 സ്ത്രീകളും, 15 ട്രാൻസ്‌ജെന്റേഴ്‌സും സമ്മ തിദാനാവകാശം വിനിയോഗിച്ചു. കോട്ടയം - 73.91, എറണാകുളം - 77.13, തൃശൂർ - 75.03, പാലക്കാട് - 77.97, വയനാട് - 79.46 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിങ് ശതമാനം.

കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽ 62.01 ശത മാന വും, തൃശൂർ കോർപ്പറേഷനിൽ 63.77 ശതമാനവും പോളിങ് രേഖപ്പെടുത്തി . തദ്ദേശസ്ഥാപന ങ്ങളിലെ വോട്ടിങ് ശത മാനം ജില്ലാ അടിസ്ഥാന ത്തിൽ ചുവ ടെ ചേർക്കുന്നു.

മുൻസിപ്പാലിറ്റികൾ

കോട്ടയം

കോട്ട യം - 72.01, വൈ ക്കം - 75.99, ചങ്ങനാശേരി - 71.22, പാല - 71.05, ഏറ്റുമാനൂർ - 71.97, ഈരാറ്റുപേട്ട - 85.35

എറണാകുളം

തൃപ്പൂണിത്തുറ - 76.68, മുവാറ്റുപുഴ - 83.91, കോതമംഗ ലം - 78.86, പെരുമ്പാവൂർ - 81.16, ആലുവ - 75.06, കളമശേരി - 75.42,

നോർത്ത് പറവൂർ - 80.61, അങ്കമാലി - 80.72, ഏലൂർ - 81.31, തൃക്കാക്കര - 71.99, മരട് - 78.61, പിറവം - 76.37, കൂത്താട്ടുകുളം- 79.80

തൃശൂർ

ഇരിങ്ങാലക്കുട - 74.00, കൊടുങ്ങല്ലൂർ - 79.00, കുന്നംകുളം - 76.79, ഗുരുവായൂർ - 72.88, ചാവ ക്കാട് - 75.92, ചാലക്കുടി - 77.26, വടക്കാഞ്ചേരി - 79.32

പാലക്കാട്

ഷൊർണ്ണൂർ - 76.17, ഒറ്റപ്പാലം - 74.47, ചിറ്റൂർ-തത്തമംഗലം - 81.58, പാല ക്കാട ് - 67.14, മണ്ണാർക്കാട ് - 75.28, ചെർപ്പുളശേരി - 80.10, പട്ടാമ്പി - 77.94

വയനാട്

മാനന്ത വാടി - 80.84, സുൽത്താൻ ബത്തേരി - 79.06, കൽപ്പറ്റ - 78.60

ബ്ലോക്ക് പഞ്ചായത്തുകൾ

കോട്ടയം

വൈ ക്കം - 80.19, കടുത്തുരുത്തി - 74.56, ഏറ്റുമാനൂർ - 75.83, ഉ ഴവൂർ - 70.15, ലാലം - 72.94, ഈരാറ്റുപേട്ട - 74.95, പാമ്പാടി- 74.82, മടപ്പള്ളി - 70.96, വാഴൂർ - 74.32, കാഞ്ഞിരപ്പള്ളി - 73.41, പള്ളം - 73.93

എറണാകുളം

നോർത്ത് പരവൂർ - 80.66, ആലങ്ങാട ് - 78.45, അങ്കമാലി - 81.69, കൂവ പ്പാടി - 81.85, വാഴക്കുളം - 84.10, എടപ്പള്ളി - 75.07,
വൈപ്പിൻ - 78.04, പള്ളുരുത്തി - 79.82, മുളന്തുരുത്തി - 78.08, വടവുക്കോട് - 83.55, കോതമംഗ ലം - 82.14, പമ്പക്കുട - 77.40, പാ റക്കടവ് - 81.72, മുവാറ്റുപുഴ - 82.16

തൃശൂർ

ചാവ ക്കാട  - 72.34, ചൊ വ്വന്നൂർ - 75.42, വടക്കാഞ്ചേരി - 79.05, പഴയന്നൂർ - 78.70, ഒല്ലൂക്കര - 78.89, പുഴക്കൽ - 76.38, മുല്ലശ്ശേരി - 71.74, തളിക്കുളം - 72.06, മതില കം - 76.75, അന്തിക്കാ ട് - 74.91, ചേർപ്പ് - 76.88, കൊടക ര - 79.10, ഇരിഞ്ഞാലക്കുട- 77.01, വെള്ളക്കല്ലൂർ - 76.34, മാള - 74.96, ചല ക്കുടി - 76.23

പാലക്കാട്

തൃത്താല - 76.18, പട്ടാമ്പി - 77.97, ഒറ്റപ്പാലം - 77.55, ശ്രീകൃഷ്ണ പുരം - 79.67, മണ്ണാർക്കാട ് - 78.73, അട്ടപ്പാടി - 76.19,പാലക്കാട് - 77.84, കുഴൽമന്ദം - 79.71, ചിറ്റൂർ - 82.19, കൊല്ലങ്കോട് - 80.53, നെന്മാറ - 81.53, മലമ്പുഴ - 75.47, ആലത്തൂർ-79.07

വയനാട്

മാനന്ത വാടി - 80.33, സുൽത്താൻ ബത്തേരി - 81.65, കൽപ്പറ്റ - 79.74, പനമരം-76.77

ഉച്ചയ്ക്ക് ശേഷം പലയിടത്തും പോളിങ് മന്ദഗതിയായെങ്കിലും പിന്നീട് വൈകുന്നേരത്തോടെ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യമായി. കോവിഡ് രോഗികളും കോവിഡ് നിരീക്ഷണത്തിലുള്ളവരും പോളിംഗിന്റെ അവസാന മണിക്കൂറിൽ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ആറ് മണിക്ക് ശേഷം ക്യൂവിൽ ഉണ്ടായിരുന്നവർക്ക് സ്ലിപ്പ് നൽകിയാണ് വോട്ട് ചെയ്യിപ്പളത്.

457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 350 ഗ്രാമപഞ്ചായത്തുകളിലേക്കും 58 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 5 ജില്ലാ പഞ്ചായത്തിലേക്കും രണ്ട് കോർപ്പറേഷനുകളിലേക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 451 തദ്ദേശഭരണസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്ക് ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ഇന്ന് പോളിങ് സ്റ്റേഷനുകളിൽ എത്തിയത്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് എറണാകുളം കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ് (37), തൃശൂർ കോർപറേഷനിലെ പുല്ലഴി(47) നി യോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു

കോട്ടയത്ത് കേരള കോൺഗ്രസ് എം, ജോസഫ് വിഭാഗങ്ങൾക്ക് അഭിമാനപ്പോരാട്ടമാണ് ഇക്കുറി. ഇന്നത്തെ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാവും. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും അഭിമാന പോരാട്ടമാണ് ഇന്ന്.

രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപറേഷൻ ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാൽ ജനപിന്തുണ തങ്ങൾക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫിന് ഹാട്രിക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണമാണ് എൽഡിഎഫ് കാഴ്ചവെച്ചത്. ഇന്നത്തെ വോട്ടെടുപ്പിൽ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശ്ശൂർ കോർപറേഷനിലേക്ക് കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

പാലക്കാട് നഗരഭരണം തിരികെ പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന കിഴക്കമ്പലത്തും സമീപമുള്ള നാല് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മയായ ട്വന്റി 20 -യുടെ പ്രകടനമാണ് ഉറ്റുനോക്കപ്പെടുന്നത്. കിഴക്കമ്പലത്ത് ഭരണം നിലനിർത്താനും മറ്റു പഞ്ചായത്തുകളിലും വിജയം ആവർത്തിക്കാൻ സാധിച്ചാലും എറണാകുളത്തിന്റെ രാഷ്ട്രീയഭൂപടം തന്നെ ഒരു പക്ഷേ ട്വന്റി 20 മാറ്റിയെഴുത്തിയേക്കും.