- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യെച്ചൂരി സഞ്ചരിച്ച വാഹനം ട്രാവർ ഏജൻസി വഴി വാടകയ്ക്കെടുത്തത്; വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല; കുറഞ്ഞവാടകയാണ് നോക്കിയത്; പാർട്ടി കോൺഗ്രസ് വൻ വിജയമായതിൽ ബിജെപി അസ്വസ്ഥർ; അതുകൊണ്ടാണ്ടാണ് നീചമായ ആരോപണം; ആരോപണത്തിന് മറുപടിയുമായി് എം വി ജയരാജൻ
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സമയത്ത് യെച്ചൂരി ഉപയോഗിച്ച കാർ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തെത്തി. ട്രാവൽ ഏജൻസി വഴിയാണ് കാറുകൾ വാടകക്കെടുത്തത്. വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല. കുറഞ്ഞവാടകയാണ് നോക്കിയതെന്നും ജയരാജൻ വ്യക്തമാക്കി.
പാർട്ടി കോൺഗ്രസ് വൻ വിജയമായതിൽ ബിജെപി അസ്വസ്ഥരാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള നീചമായ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്വട്ടേഷനുകൾ ക്ഷണിച്ചു കൊണ്ടാണ് വാഹനത്തിന്റെ വാടക നിർണയിച്ചത്. പാർട്ടി കോൺഗ്രസ് ഇത്തരത്തിൽ വലിയ വിജയമായതിന് ശേഷം ബിജെപി ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് പരിഹാസമാണ്, നീചമാണ്. ഇത്തരം ഏജൻസികളിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും വാടകക്കെടുക്കാറുണ്ട്. പാർട്ടി കോൺഗ്രസിൽ കുറ്റം കണ്ടെത്താനില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുകയാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി കോൺഗ്രസിന് കോഴിക്കോട് നിന്ന് മാത്രമല്ല എറണാകുളം ജില്ലയിൽ നിന്ന് വരെ വാഹനങ്ങൾ വാടകക്കെടുത്തിട്ടുണ്ട്. സമ്മേളന പ്രതിനിധികളെ വിവിധ വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യെച്ചൂരി സ്ഥിരമായി ഉപയോഗിച്ചത് വിവാദമായ വാഹനം അല്ലായിരുന്നു എന്നും കെഎൽ 13 എആർ 2707 നമ്പറിലുള്ള വാഹനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിലായ വാഹനത്തിലായിരിക്കാം യെച്ചൂരി വിമാനത്താവളത്തിൽ നിന്ന് വന്നിട്ടുണ്ടാവുക, എന്നാൽ ഇത് വിവാദമാക്കേണ്ട വിഷയം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ