കണ്ണൂർ: കണ്ണൂർ ജില്ലയിലെ പല കോർണുകളിലായി സിഐടിയു നടത്തിവരുന്ന സമരം കാരണം കട പൂട്ടുക എന്നത് സ്ഥിരം വാർത്തയായിരുന്നു. കഴിഞ്ഞദിവസം മാടായിയിലെ മോഹൻലാൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്റ്റീൽ കട സിഐടിയു സമരം കാരണം കച്ചവടം നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഉടമസ്ഥൻ അടച്ചിരുന്നു.

ഇപ്പോഴിതാ കട അടച്ച് ശേഷവും സമരപ്പന്തൽ പൊളിച്ചു മാറ്റാതെ സമരം തുടർന്നു കൊണ്ടിരിക്കുകയാണ് സിഐടിയു. ലോഡ് കയറ്റുന്നതിനും ആയി ബന്ധപ്പെട്ടാണ് കടയുടെ ഉടമയായ മോഹൻലാലും സിഐടിയു തൊഴിലാളികളും തമ്മിൽ തർക്കം ഉണ്ടായത്. ഇതേതുടർന്നാണ് സിഐടിയു അവിടെ സമരപന്തൽ തുടങ്ങിയതും.

കുറച്ച് അധികം സ്റ്റോക്കുകൾ ശ്രീ പോർക്കളി സ്റ്റീൽസ് എന്നാ ഹാർഡ്വെയർ ഷോപ്പിൽ കഴിഞ്ഞ ദിവസങ്ങളിലായി മോഹൻലാൽ എന്ന ഉടമസ്ഥൻ ഇറക്കിയിരുന്നു. എന്നാൽ തുടർന്നുകൊണ്ടിരിക്കുന്ന സമരത്തിൽ കൃത്യമായി കച്ചവടം ചെയ്യുവാനും സ്റ്റോക്കുകൾ വില്പന ചെയ്യുവാനും മോഹൻലാലിനു കഴിഞ്ഞിരുന്നില്ല. മാത്രമല്ല പല കോണുകളിൽ നിന്നും ഭീഷണിയും ഉയരുന്നുണ്ട് എന്ന് മോഹൻലാൽ പറയുന്നു. ഇതൊക്കെ കാരണമാണ് കട അടച്ചു പൂട്ടുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി മോഹൻലാലിന്റെ തന്നെ തൊഴിലാളികൾ ആയിരുന്നു സ്റ്റോക്ക് ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നത്. ഇതിനെ സിഐടിയു തൊഴിലാളികൾ എതിർത്തിരുന്നു. ഇത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ തങ്ങളുടെ തൊഴിൽ മുട്ടി പോകുമെന്നും തങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാകുമെന്നാണ് സിഐടിയു തൊഴിലാളികളുടെ പക്ഷം. ഇത്തരത്തിൽ കയറ്റുമതി-ഇറക്കുമതി അവസരം തങ്ങൾക്ക് തരണമെന്നും ഇവർ പറയുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർ സമരം ചെയ്യുന്നത്.

കഴിഞ്ഞദിവസം കടയടച്ച് എങ്കിലും സമരം 38-ാം ദിവസവും തുടർന്നു കൊണ്ടിരിക്കുകയാണ്. കടപൂട്ടി എങ്കിലും കോടതി നിർദേശപ്രകാരം പൊലീസ് സംരക്ഷണം ലഭിച്ചാൽ കട വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് ഉടമ ടിവി മോഹൻലാൽ പറഞ്ഞു. ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാൻ തങ്ങളും തയ്യാറാണ് എന്നാണ് സിഐടിയു നേതാവ് ഐ വി ശിവരാമൻ പറയുന്നത്.