- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് മാതാവിന്റെ പരാതി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് വായ്പൂർ ഊട്ടുകുളം മദ്രസയിലെ ഉസ്താദ് മുഹമ്മദ് സാലിഹ്
മല്ലപ്പള്ളി: വിദ്യാർത്ഥിനികളെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മദ്രസ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വായ്പൂര് ഊട്ടുകുളം മദ്രസയിലെ അദ്ധ്യാപകൻ കൊല്ലം കാവനാട് തെക്കേവാപ്പറമ്പ് പനമൂട്ടിൽ കിഴക്കേതിൽ ഉസ്താദ് മുഹമ്മദ് സാലിഹ് (57) ആണ് പെരുമ്പെട്ടി പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.
മൂന്നു പെൺകുട്ടികളെ ഇയാൾ ശാരീരികമായി ഉപദ്രവിച്ചൂവെന്ന് പരാതി ലഭിച്ചിരുന്നു. കുട്ടികളിൽ ഒരാളുടെ മാതാവിൻെ്റ പരാതി പ്രകാരമാണ് അറസ്റ്റ്. പ്രതി പൊലീസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലാണ്. പോക്സോ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരേ കേസ് എടുത്തിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
Next Story