- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ആറിന് ഭർത്താവിന് കാപ്പിയിടാൻ പോയി; തിരികെ വരാതിരുന്നപ്പോൾ ഭർത്താവ് കണ്ടത് അടുക്കളയിൽ കഴുത്തറുത്ത് മരിച്ചു കിടക്കുന്ന ഭാര്യയെ; തിരുവല്ലയിൽ അംഗൻവാടി വർക്കർ മരിച്ച സംഭവത്തിൽ ദൂരുഹത
തിരുവല്ല: അംഗൻവാടി വർക്കർ കഴുത്തറുത്ത് മരിച്ച നിലയിൽ. ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നു. കുറ്റപ്പുഴ മാടമുക്ക് അംഗൻവാടിയിലെ വർക്കർ കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി (60) നെയാണ് ഞായറാഴ്ച രാവിലെ ഏഴു മണിയോടെ വിടിന്റെ പിൻവശത്തെ അടുക്കളയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
രാവിലെ ആറു മണിയോടെ ഭർത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നൽകാനായി അടുക്കളയിലേക്ക് പോയതായിരുന്നു മഹിളാമണി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ഭർത്താവ് അടുക്കളയിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മഹിളാമണിയെ കണ്ടത്. ശശി ഉടൻ തന്നെ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് ബന്ധുക്കൾ ചേർന്ന് മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മഹിളാ മണിക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്ന് ചില മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറഞ്ഞു. ഉച്ചയോടെ ഡോഗ് സ്‌ക്വാർഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുമെന്ന് സിഐ പി.എസ് വിനോദ് പറഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്