- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നീണ്ടാലും ഏതു നിമിഷവും ഒരുങ്ങിയിരിക്കാൻ സിപിഎം; അടിത്തട്ട് മുതൽ പാർട്ടിയെ സജ്ജമാക്കാൻ നിർദ്ദേശം; കന്നഡ മേഖലയിലെ സ്ഥാനാർത്ഥിയെ നിർത്തി ഭാഷാ ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാൻ ആലോചന; പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ട് ജനസമ്മതി വർദ്ധിപ്പിക്കാനും നിർദ്ദേശം; ബിജെപി വെല്ലുവിളിയും മറികടന്ന് കളംപിടിക്കുന്നത് മണ്ഡലം തിരിച്ചു പിടിക്കാൻ ഉറപ്പിച്ചു തന്നെ
കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിന്റെ വിധിയിൽ കണ്ണും നട്ട് എൽ.ഡി.എഫ്.. എം.എൽ. എ ആയിരുന്ന പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെ ഒഴിവു വന്ന മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടന്നേക്കാമെന്ന സാധ്യതയിലേക്കാണ് സിപിഎം. ഉം എൽ.ഡി.എഫും കണക്കു കൂട്ടുന്നത്. ഹൈക്കോടതി ഉപതെരഞ്ഞെടുപ്പിന് അനുകൂലവിധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനുള്ള ഒരുക്കങ്ങൾ നടത്താൻ സിപിഎം. തയ്യാറായിക്കയാണ്. കഴിഞ്ഞാഴ്ച തന്നെ ഈ അജണ്ട വെച്ച് ജില്ലാ കമ്മിറ്റി ചേർന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങൾ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവർക്ക് നൽകേണ്ട ചുമതലകൾ സംബന്ധിച്ച ചർച്ചയും സിപിഎം. നടത്തി കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച വോട്ടിൽ നിന്നും മുന്നോട്ട് പോകണമെന്ന പൊതു ധാരണയിലാണ് യോഗം എത്തിച്ചേർന്നത്. ഏതെങ്കിലും കാരണവശാൽ വോട്ട് കുറഞ്ഞാൽ അത് എതിരാളികൾക്ക് അടിക്കാനുള്ള വടിയായി മാറും. ഇത് പാർട്ടിക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും നേതൃത്വം വിലയിരുത്തി. ആരെ സ്ഥാനാർത്ഥിയാക്കണമെന്
കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിന്റെ വിധിയിൽ കണ്ണും നട്ട് എൽ.ഡി.എഫ്.. എം.എൽ. എ ആയിരുന്ന പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെ ഒഴിവു വന്ന മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടന്നേക്കാമെന്ന സാധ്യതയിലേക്കാണ് സിപിഎം. ഉം എൽ.ഡി.എഫും കണക്കു കൂട്ടുന്നത്. ഹൈക്കോടതി ഉപതെരഞ്ഞെടുപ്പിന് അനുകൂലവിധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനുള്ള ഒരുക്കങ്ങൾ നടത്താൻ സിപിഎം. തയ്യാറായിക്കയാണ്. കഴിഞ്ഞാഴ്ച തന്നെ ഈ അജണ്ട വെച്ച് ജില്ലാ കമ്മിറ്റി ചേർന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങൾ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവർക്ക് നൽകേണ്ട ചുമതലകൾ സംബന്ധിച്ച ചർച്ചയും സിപിഎം. നടത്തി കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച വോട്ടിൽ നിന്നും മുന്നോട്ട് പോകണമെന്ന പൊതു ധാരണയിലാണ് യോഗം എത്തിച്ചേർന്നത്.
ഏതെങ്കിലും കാരണവശാൽ വോട്ട് കുറഞ്ഞാൽ അത് എതിരാളികൾക്ക് അടിക്കാനുള്ള വടിയായി മാറും. ഇത് പാർട്ടിക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും നേതൃത്വം വിലയിരുത്തി. ആരെ സ്ഥാനാർത്ഥിയാക്കണമെന്ന ഗൗരവമായ ആലോചനയിലേക്ക് സിപിഎം. കടന്നിട്ടുണ്ട്. കന്നഡ മേഖലയിൽ സ്വാധീനമുള്ള സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. അങ്ങിനെ വന്നാൽ ഭാഷാ ന്യൂനപക്ഷങ്ങളിൽ നിന്ന് കാര്യമായ പിൻതുണയുണ്ടാകും. കന്നഡ മേഖലയിലുള്ള പാർട്ടി ജില്ലാ കമ്മിറ്റി അംഗം ശങ്കർ റായ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം. കെ.ആർ ജയാനന്ദ, എന്നിവരും പരിഗണിക്കപ്പെടേണ്ട സ്ഥാനാർത്ഥികളാണ്. മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ കന്നഡ, തുളു, ബാരി ഭാഷക്കാരുടെ ഇടയിൽ തങ്ങളുടെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇടത് മുന്നണി, ജനാധിപത്യമുന്നണി, ബിജെപി. യും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
ഭാഷാ ന്യൂനപക്ഷങ്ങൾക്ക് കേരള നിയമസഭയിൽ അവരുടേതായ ഒരു പ്രതിനിധി ഉണ്ടായിട്ട് കാലമേറെയായി.1960 മുതൽ 96 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്നും കന്നഡ മേഖലയിലുള്ളവരെയായിരുന്നു മുന്നണികൾ സ്ഥാനാർത്ഥികളെ കണ്ടെത്തിയിരുന്നത്. അത് ഭാഷാ ന്യൂന പക്ഷങ്ങൾക്ക് തെരഞ്ഞെടുപ്പിനോട് നല്ല താത്പര്യവുമുണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ പ്രകടമായ മാറ്റം വന്നു. ഇറക്കുമതി സ്ഥാനാർത്ഥികളെ നിർത്തുന്ന പതിവാണ് മുന്നണികൾ സ്വീകരിച്ചത്. 2001 ൽ സിപിഎം. മാത്രമാണ് കന്നഡ മേഖലയിലുള്ള എം. രാമണ്ണറായിയെ മത്സര രംഗത്ത് ഇറക്കിയത്. പിന്നീട് കന്നഡ മേഖലയിൽ നിന്നും പ്രധാന മുന്നണികളൊന്നും ഭാഷാ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥിത്വത്തിൽ പോലും പരിഗണിച്ചില്ല. കേരള നിയമസഭയിൽ ഏറ്റവും ഒടുവിലെത്തിയത് എം.എൽ. എ എന്ന പദവിയും സിപിഐ.യിലെ സുബ്ബറാവുവിനാണ്.
വീണ്ടും കന്നഡ മേഖലയിൽ പരിഗണന നൽകി ഒരു സ്ഥാനാർത്ഥിയെ തേടാനുള്ള ഒരുക്കത്തിലാണ് സിപിഎം. പരേതനായ പി.ബി. അബ്ദുൾ റസാഖിന് ഉണ്ടായ സ്വാധീനം കന്നഡ മേഖലയിൽ യു.ഡി.എഫിന് ഗുണം ചെയ്തിരുന്നു. കന്നഡയും തുളുവും അനായാസം സംസാരിക്കാൻ കഴിയുന്ന ഈ കാസർഗോഡുകാരനെ അത്കൊണ്ടു തന്നെ മഞ്ചേശ്വരക്കാരും പരിഗണിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് സമാനമായ ഒരു സ്ഥാനാർത്ഥി നിലവിൽ മുസ്ലിം ലീഗിനില്ല. ഇക്കാരണങ്ങളാൽ ഭാഷാ ന്യൂനപക്ഷങ്ങളിൽ പെട്ട ഒരു സ്ഥാനാർത്ഥിയെ സിപിഎം. പരിഗണിച്ചേക്കും. അതോടെ മത്സരം കടുപ്പിക്കാൻ കഴിയുമെന്നാണ് സിപിഎം. കരുതുന്നത്.
അതിനുള്ള മുന്നൊരുക്കങ്ങളാണ് സിപിഎം. നടത്തുന്നത്. കന്നഡ മേഖലയിലെ ചെറുതും വലുതുമായ പ്രശ്നങ്ങളിൽ പാർട്ടി ഇടപെടൽ ശക്തമാക്കുന്നുണ്ട്. പൊസളിഗയിലെ പട്ടികജാതി കോളനി റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സിപിഎം. ഇടപെടലിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കന്നഡ മേഖലയിൽ ഊന്നൽ നൽകി വരും ദിവസങ്ങളിലും പാർട്ടി ഇടപെടും. മഞ്ചേശ്വരത്ത് ജയം മുന്നിൽ കണ്ട് പ്രവർത്തിക്കാനാണ് സിപിഎം. പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തിട്ടുള്ളത്.