- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റെടുത്ത് കാത്തു നിന്നവരെയും ഇറങ്ങാൻ നിന്നവരെയും ഇളിഭ്യരാക്കി ട്രെയിൻ നിർത്താതെ പോയി; സിഗ്നൽ സംവിധാനമില്ലാത്ത സ്റ്റേഷനിൽ ചുവന്ന കൊടി കാട്ടിയിട്ടും ഫലമുണ്ടായില്ല; തിരുവനന്തപുരം-മംഗലാപുരം എക്സ്‌പ്രസ് നിർത്തി യാത്രക്കാരെ കയറ്റി പരിഹാരം കണ്ടു; ലോക്കോ പൈലറ്റിനോട് വിശദീകരണം തേടി റെയിൽവേ
കണ്ണൂർ: ലോക്കോ പൈലറ്റിന്റെ മറവി മൂലം മലബാർ എക്സ്പ്രസ്സ് സ്റ്റേഷനിൽ നിർത്താതെ പോയി. കണ്ണൂർ ഏഴിമല റെയിൽവേ സ്റ്റേഷനിലാണ് നിർത്താതെ പോയത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേയ്ക്ക് പോയ മലബാർ എക്സ്‌പ്രസ് പതിവു സ്റ്റോപ്പായ ഏഴിമലയിൽ നിർത്താതെ യാത്രക്കാരെ നോക്കുകുത്തിയാക്കി കൂകിപ്പാഞ്ഞത്. ഇത് യാത്രക്കാരിൽ വ്യാപക പരാതിക്കിടയാക്കി. ഒട്ടനവധി പതിവു യാത്രക്കാർ ട്രെയിൻ കാത്ത് സ്റ്റേഷനിൽ നിൽക്കുകയും, ഇറങ്ങേണ്ട യാത്രക്കാർ തയ്യാറെടുക്കുകയും ചെയ്യവേയാണ് ട്രെയിൻ നേരെ അടുത്ത സ്റ്റേഷനായ പയ്യന്നൂരിൽ കൊണ്ടു നിർത്തിയത്. പുതിയ ലോക്കോ പൈലറ്റായതിനാൽ മറവി പറ്റിയതാണെന്നാണ് ഇതേക്കുറിച്ച് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. ലോക്കോ പൈലറ്റിനു പുറമെ അസിസ്റ്റാന്റായി മറ്റൊരാൾ കൂടി ഉണ്ടായിരിക്കെയാണ് ഈ മറവിരോഗമെന്നത് ഗുരുതരമായ വീഴ്ചയാണെന്നു വിശദീകരണം ആവശ്യപ്പെട്ട പാലക്കാട് ഓപ്പറേഷൻ സെക്ഷൻ സമ്മതിക്കുന്നു. ഗുരുതരമായ വീഴ്ചയുടെ കാരണമെന്തെന്ന് ലോക്കോ പൈലറ്റിനോട് വിശദീകരണം തേടുമെന്നും കർശന നടപടി സ്വീകരിക്കുമെന്ന
കണ്ണൂർ: ലോക്കോ പൈലറ്റിന്റെ മറവി മൂലം മലബാർ എക്സ്പ്രസ്സ് സ്റ്റേഷനിൽ നിർത്താതെ പോയി. കണ്ണൂർ ഏഴിമല റെയിൽവേ സ്റ്റേഷനിലാണ് നിർത്താതെ പോയത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേയ്ക്ക് പോയ മലബാർ എക്സ്‌പ്രസ് പതിവു സ്റ്റോപ്പായ ഏഴിമലയിൽ നിർത്താതെ യാത്രക്കാരെ നോക്കുകുത്തിയാക്കി കൂകിപ്പാഞ്ഞത്. ഇത് യാത്രക്കാരിൽ വ്യാപക പരാതിക്കിടയാക്കി.
ഒട്ടനവധി പതിവു യാത്രക്കാർ ട്രെയിൻ കാത്ത് സ്റ്റേഷനിൽ നിൽക്കുകയും, ഇറങ്ങേണ്ട യാത്രക്കാർ തയ്യാറെടുക്കുകയും ചെയ്യവേയാണ് ട്രെയിൻ നേരെ അടുത്ത സ്റ്റേഷനായ പയ്യന്നൂരിൽ കൊണ്ടു നിർത്തിയത്. പുതിയ ലോക്കോ പൈലറ്റായതിനാൽ മറവി പറ്റിയതാണെന്നാണ് ഇതേക്കുറിച്ച് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.
ലോക്കോ പൈലറ്റിനു പുറമെ അസിസ്റ്റാന്റായി മറ്റൊരാൾ കൂടി ഉണ്ടായിരിക്കെയാണ് ഈ മറവിരോഗമെന്നത് ഗുരുതരമായ വീഴ്ചയാണെന്നു വിശദീകരണം ആവശ്യപ്പെട്ട പാലക്കാട് ഓപ്പറേഷൻ സെക്ഷൻ സമ്മതിക്കുന്നു. ഗുരുതരമായ വീഴ്ചയുടെ കാരണമെന്തെന്ന് ലോക്കോ പൈലറ്റിനോട് വിശദീകരണം തേടുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഓപ്പറേഷൻ വിഭാഗം അറിയിച്ചു.
രണ്ടാം തവണയാണ് മലബാർ എക്സ്‌പ്രസ് ഏഴിമലയെ കണ്ടില്ലെന്നു നടിച്ച് നിർത്താതെ കടന്നു പോകുന്നത്. ആദ്യ തവണ അബദ്ധം മനസ്സിലാക്കി പിന്നോട്ടെടുത്ത് സ്റ്റേഷനിലേയ്ക്കു തിരികെ വന്നിരുന്നെങ്കിലും ഇത്തവണ അതുപോലുമുണ്ടായില്ല. ഏഴിമലയിൽ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരെല്ലാം പയ്യന്നൂരിൽ ഇറങ്ങി ലക്ഷ്യസ്ഥാനം പിടിക്കാൻ മറുവഴി തേടിയപ്പോൾ മലബാറിൽ കയറാൻ കാത്തിരുന്ന ജീവനക്കാർ അടക്കമുള്ള അസംഖ്യം യാത്രക്കാർ പെരുവഴിയിലായി. ഓപ്പറേഷൻ സെക്ഷനിൽ വിളിച്ചറിയിച്ചതിനെത്തുടർത്ത് മലബാറിനു ശേഷം വരേണ്ടതും ഇവിടെ പതിവു സ്റ്റോപ്പില്ലാത്തതുമായ തിരുവനന്തപുരം-മംഗലാപുരം എക്സ്‌പ്രസിന് പ്രത്യേകം സ്റ്റോപ്പ് അനുവദിക്കാൻ ഉത്തരവിറക്കി ലോക്കോ പൈലറ്റുമാർക്കു സംഭവിച്ച ഗുരുതരമായ വീഴ്ചയ്ക്കു മറയിടുകയായിരുന്നു.
ഇവിടെ സിഗ്നൽ സംവിധാനമില്ല. എൻജിൻ ഡ്രൈവറും ഗാർഡും ചേർന്നാണ് ട്രെയിൻ നിർത്തേണ്ടത്. സ്റ്റേഷൻ മാസ്റ്റർ ചുവന്ന കൊടി വീശി പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കാതെ കടന്നു പോകുകയായിരുന്നു. സിഗ്നൽ സംവിധാനമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.