- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെമിത്തേരി ഓർഡിനൻസിന് പകരമായി ഇടതുസർക്കാരിനെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചു സഹായിച്ചു; പള്ളി തർക്കത്തിൽ സർക്കാർ ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ ആലോചിച്ച് യാക്കോബായ സഭ; വിശ്വാസികൾക്കിടയിൽ വൈറലായ പോസ്റ്റ് ഇങ്ങനെ
തിരുവനന്തപുരം: മലങ്കരയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന് പരിഹാരം സങ്കീർണമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത് സർക്കാർ പരിഹാരത്തിന് ശ്രമിച്ചു. പ്രധാനമന്ത്രിയുടെ മധ്യസ്ഥതയിൽ ധാരണയുണ്ടാക്കാൻ ശ്രമം തുടരുന്നു. സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്ന് പള്ളികളിലെ സംസ്‌കാരത്തിന്് ഒരുതീരുമാനമുണ്ടാക്കാൻ ഇടതുസർക്കാരിന് കഴിഞ്ഞു. ഇടവകാംഗങ്ങളുടെ മൃതദേഹങ്ങൾ അതാത് പള്ളി സെമിത്തേരികളിൽത്തന്നെ സംസ്‌കരിക്കുന്നത് അവകാശമാക്കിയാണ് സർക്കാർ ഓർഡിനൻസ് തയാറാക്കിയത്.
ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ യാക്കോബായ സഭ എൽഡിഎഫിനൊപ്പം നിന്നു. തങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീർച്ചയായും തിരിച്ച് സഹായിച്ചിരിക്കും എന്നാണ് സഭയുടെ നിലപാട്. പള്ളി തർക്കത്തിൽ ഓർഡിനൻസ് വേണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സർക്കാരിനെ സമീപിച്ചിരുന്നു. ഭൂരിപക്ഷം നോക്കി പള്ളിഭരണം കൈമാറണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. സെമിത്തേരി ഓർഡിനൻസിന് സമാനമായ രീതിയിൽ ഓർഡിനൻസ് വേണമെന്നാണ് യാക്കോബായ പക്ഷം പറയുന്നത്. എന്നാൽ, വിധി നടപ്പാക്കാതെ പള്ളി തർക്കത്തിൽ നിയമനിർമ്മാണം കൊണ്ടുവന്നാൽ കോടതിയിൽ നിന്ന് വീണ്ടും പ്രഹരമേൽക്കുമോയെന്ന ആശങ്കയും സംസ്ഥാന സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ ഓർഡിനൻസ് ഇടതുപക്ഷത്തിന്റെ പരിഗണനയിൽ ഇല്ലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇതോടെ ഓർഡിനൻസ് ഇല്ലങ്കിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം ആലോചിക്കുമെന്ന് യാക്കോബായ സഭ വൈദിക ട്രസറ്റി ഫാ.സ്ലീബ വട്ടവേലിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കോറെപ്പിസ്‌കോപ്പയ്ക്ക് പിന്തുണ നൽകി യാക്കോബായ വിശ്വാസികൾ രംഗത്തെത്തി. ഫാ.സ്ലീബ വട്ടവേലിലിന്റെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്ന പോസ്റ്റാണ് ഇപ്പോൾ വിശ്വാസികൾക്കിടയിൽ വൈറലാകുന്നത്.
സഭാതർക്കത്തിൽ യാക്കോബായ സഭയ്ക്ക് എതിരെ നടക്കുന്ന നീതി നിഷേധത്തിന് എതിരെ നിയമനിർമ്മാണം നടത്താൻ സർക്കാർ പരാജയപ്പെട്ടാൽ, സെമിത്തേരി ഓർഡിനൻസിന് പകരമായി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചു സഹായിച്ചത് പോലെ പോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കേണ്ട കാര്യമില്ല എന്നാണ് പോസ്റ്റിൽ വാദിക്കുന്നത്. സ്വന്തം നിലയിൽ വിജയിപ്പിക്കാമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ മാത്രം സ്ഥാനാർത്ഥികളെ നിർത്തിയാൽ മതി. മറ്റു സ്ഥലങ്ങളിൽ ജനകീയ മുന്നണികളുമായി കൈകോർക്കണം . കൊച്ചിയിൽ വിഫോർ കൊച്ചി. ട്വന്റി20 ചർച്ച്ആക്ട് സ്വാധീന പ്രദേശങ്ങളിൽ അവരുമായി യോജിച്ച് അവരെ സഹായിക്കുക എന്നിങ്ങനെയാണ് വാദം. സഭ മുൻഗണന നൽകേണ്ട സ്ഥാനാർത്ഥികളുടെ പേരുകളും മണ്ഡലങ്ങളും പോസ്റ്റിൽ വിശദമാക്കുന്നു.' പല മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടാകും മധ്യകേരളം നഷ്ടപ്പെട്ടാൽ കേരളത്തിൽ ഒരു തൂക്കുമന്ത്രിസഭ തന്നെ നിലവിൽ വരും അതിൽ ഇതിൽ ജനാധിപത്യ മുന്നണികളും യാക്കോബായ സഭയും നിർണായകം ആകാൻ സാധിക്കും. നമ്മൾ ഒറ്റയ്ക്ക് മത്സരിച്ചാൽ നമുക്ക് എട്ടോ പത്തോ സീറ്റുകളിൽ മാത്രമേ ജയിക്കാൻ സാധിക്കും അതുകൊണ്ട് പ്രയോജനം എല്ലാം കുറഞ്ഞത് പതിനഞ്ചു സീറ്റ് സംയുക്ത സ്ഥാനാർത്ഥി വിജയിക്കുകയാണെങ്കിൽ ഭരണം തന്നെ നിയന്ത്രിക്കാൻ സാധിക്കും. അതുവഴി അടുത്ത മന്ത്രിസഭയിൽ നിയമനിർമ്മാണം കൊണ്ടുവരാനും സാധിക്കും', പോസ്റ്റിൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
വൈറലായ പോസ്റ്റ് ഇങ്ങനെ:
ലക്ഷകണക്കായ യാക്കോബായ വിശ്വാസികളുടെ അഭിമാനത്തെ ഉയർത്തി പിടിച്ച് സത്യസന്ധമായി സഭയുടെ നിലപാട് വ്യക്തമാക്കിയ വന്ദ്യ സ്ലിബ വട്ടവേലി കോറെപ്പിസ്‌കോപ്പയ്ക്കു പിന്തുണ
2/2/21 സഭാതർക്കം മധ്യകേരളത്തിൽ മുന്നണി രാഷ്ട്രീയത്തെ അട്ടിമറിക്കുമോ?
യാക്കോബായ സഭാ വൈദിക ട്രസ്റ്റി ഫാ സ്ലീബാ പോൾ വട്ടവേലിൽ അച്ഛന്റെ പ്രസ്താവനയോട് യോജിക്കുന്നു.......ഭാതർക്കത്തിൽ യാക്കോബായ സഭയ്ക്ക് എതിരെ നടക്കുന്ന നീതി നിഷേധത്തിന് എതിരെ നിയമനിർമ്മാണം നടത്താൻ സർക്കാർ പരാജയപ്പെട്ടാൽ . മൃതശരീരം ഓർഡിനൻസിന് പകരമായി തദ്ദേശ വകുപ്പിൽ തിരിച്ചു സഹായിച്ചത് പോലെ പോലെ നിയമസഭാ ഇലക്ഷനിൽ സഹായിക്കേണ്ട കാര്യമില്ല.
സ്വന്തം നിലയിൽ വിജയിപ്പിക്കാമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ മാത്രം സ്ഥാനാർത്ഥികളെ നിർത്തിയാൽ മതി . മറ്റു സ്ഥലങ്ങളിൽ ജനകീയ മുന്നണികളുമായി കൈകോർക്കണം . കൊച്ചിയിൽ V ഫോർ കൊച്ചി. ട്വന്റി20 .church ആക്ട് സ്വാധീന പ്രദേശങ്ങളിൽ അവരുമായി യോജിച്ച് അവരെ സഹായിക്കുക. ചില മണ്ഡലങ്ങളിൽ OIIP പാർട്ടിയുമായി ആയി യോജിച്ച് പ്രവർത്തിക്കുക.ഇതുപോലെ ജനാധിപത്യമുന്നണി കളുമായി സഹകരിച്ച് സംയുക്ത സ്ഥാനാർത്ഥികളെ നിർത്തുക. ജനകീയ മുന്നണികൾ തമ്മിൽ ഒരുമയുണ്ടെങ്കിൽ മധ്യകേരളത്തിൽ പല മണ്ഡലങ്ങളിലും അട്ടിമറി സൃഷ്ടിക്കാം.
യാക്കോബായ സഭ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിക്കുകയാണെങ്കിൽ സഭയുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ പോരാടുന്ന ഇവരെ സഭയുടെ സ്വാധീനം മണ്ഡലങ്ങളിൽ മത്സരിപ്പിക്കുക.മറ്റു സ്ഥലങ്ങളിൽ ജനകീയമുന്നണി കളുമായി സംയുക്ത സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുക.ചിലപ്പോൾ ഒരു തൂക്കുമന്ത്രിസഭ വരുകയാണെങ്കിൽ യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനം ആകും മന്ത്രിസഭാ രൂപീകരണത്തിൽ.
സഭ മുൻഗണന നൽകേണ്ട സ്ഥാനാർത്ഥികൾ??
പിറവം- ഷീബ ഷാജി
കോതമംഗലം- ഷാനു പൗലോസ്
ഇടുക്കി - റിജോ എബ്രഹാം
മൂവാറ്റുപുഴ - ഷാജി ചുണ്ടയിൽ
പെരുമ്പാവൂർ- അഡ്വക്കേറ്റ് പീറ്റർ ഏലിയാസ്
പുതുപ്പള്ളി- മണർകാട് പള്ളി ഇടവക അംഗങ്ങളുടെ സംയുക്ത സ്ഥാനാർത്ഥി
കോട്ടയം- ക്‌നാനായ യാക്കോബായ സഭയിൽ നിന്നുള്ള ഏതെങ്കിലുമൊരു ആരോഗ്യ പ്രവർത്തകൻ
റാന്നി - ക്‌നാനായ യാക്കോബായ സഭയിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി
കുട്ടനാട് - Knanaya യാക്കോബായ സഭയിൽ നിന്നുള്ള സ്ഥാനാർത്ഥി
പാലാ - കത്തോലിക്കാ സഭയിൽ നിന്നുള്ള വനിതാ നേഴ്‌സ് മറ്റു ജനകീയ മുന്നണി കളുമായി ചേർന്നുള്ള സഖ്യത്തിൽ മത്സരിപ്പിക്കുക. ഇവിടെ ചതുഷ്‌കോണ മത്സരം ആയിരിക്കും . ചിലപ്പോൾ ദയാബായിയുടെ മത്സരരംഗത്ത് കാണും. ഭാഗ്യമുണ്ടെങ്കിൽ ജയിച്ചു പോകാം.
കടുത്തുരുത്തി- ക്‌നാനായ കത്തോലിക്കാ വിശ്വാസിയായ ആരോഗ്യ പ്രവർത്തകൻ സംയുക്ത സ്ഥാനാർത്ഥി ആയിരിക്കണം.
ഏറ്റുമാനൂർ- ക്‌നാനായ കത്തോലിക്കാ സഭയിൽ നിന്നുള്ള സംയുക്ത സ്ഥാനാർത്ഥി
വടക്കാഞ്ചേരി - അനിൽ അക്കര യുള്ള പ്രതിഷേധത്തിന് ഭാഗമായി യാക്കോബായ സഭയുടെ ഒരു യുവജന പ്രവർത്തകൻ പ്രതിഷേധസൂചകമായി മത്സരിക്കണം. ആ പ്രതിഷേധം കേരളം മൊത്തം അലയടിക്കും
ചാലക്കുടി. അങ്കമാലി. കുന്നത്തുനാട്. ആലുവ. വയനാട് .തൃശൂർ. ഇടുക്കി. കൊച്ചി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ട്വന്റി ട്വന്റി..V4 കൊച്ചി.Oiip . church Act സംഘടനകൾ തുടങ്ങിയവരുമായി സംയുക്തമായി തീരുമാനിച്ചു പ്രഖ്യാപിക്കുക.തെക്കൻ കേരളത്തിലെ. വടക്കൻ കേരളത്തിലെ സ്ഥിതിഗതികൾ നോക്കി സ്ഥാനാർത്ഥികളെ പിന്തുണക്കുക.
പല മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടാകും മധ്യകേരളം നഷ്ടപ്പെട്ടാൽ കേരളത്തിൽ ഒരു തൂക്കുമന്ത്രിസഭ തന്നെ നിലവിൽ വരും അതിൽ ഇതിൽ ജനാധിപത്യ മുന്നണികളും യാക്കോബായ സഭയും നിർണായകം ആകാൻ സാധിക്കും. നമ്മൾ ഒറ്റയ്ക്ക് മത്സരിച്ചാൽ നമുക്ക് എട്ടോ പത്തോ സീറ്റുകളിൽ മാത്രമേ ജെയി ക്കാൻ സാധിക്കും അതുകൊണ്ട് പ്രയോജനം എല്ലാം കുറഞ്ഞത് പതിനഞ്ചു സീറ്റ് സംയുക്ത സ്ഥാനാർത്ഥി വിജയിക്കുകയാണെങ്കിൽ ഭരണം തന്നെ നിയന്ത്രിക്കാൻ സാധിക്കും. അതുവഴി അടുത്ത മന്ത്രിസഭയിൽ നിയമനിർമ്മാണം കൊണ്ടുവരാനും സാധിക്കും.
മറുനാടന് മലയാളി ബ്യൂറോ