- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാളി ഫാഷൻ ഡിസൈനർ മുംബൈയിൽ മരിച്ച ചെയ്ത നിലയിൽ ; കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും മർദ്ദനമേറ്റതായും ബന്ധുക്കൾ
മുംബൈ : മുംബൈയിൽ ഫാഷൻ ഡിസൈനറായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രീത (29) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോയെയാണ് യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
എന്നാൽ പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നുമുള്ള ആരോപണമാണ് പെൺകുട്ടിയുടെ വീട്ടുകാർ ഉന്നയിക്കുന്നത്.
മരണവിവരം യുവതിയുടെ വീട്ടുകാരെ വിളിച്ചറിച്ചില്ലെന്നും ആരോപണമുണ്ട്. ഭർത്താവിന്റെ വീടിന് സമീപമുള്ള മറ്റൊരാളാണ് വീട്ടുകാരെ മരണവിവരം വിളിച്ചറിയിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും മർദ്ദനമേറ്റതായും ബന്ധുക്കൾ പറയുന്നു .
ഇത് സംബന്ധിച്ച് ബന്ധുക്കൾ പുനെ പൊലീസിൽ പരാതി നൽകി. ഭർത്താവിനേയും ഭർത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ