ശ്രീനഗർ: ജമ്മു കാശ്മീരിൽ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളി സൈനികൻ മരിച്ചു. ഇടുക്കി സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. തീ പിടിച്ച ടെന്റിൽ നിന്നും പുറത്തുചാടുന്നതിനിടെയായിരുന്നു അപകടം. ഇദ്ദേഹത്തിന്റെ ഭാര്യയും സൈനിക ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിക്കും.