റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല നടയറ സ്വദേശി പനമുട്ടം വീട്ടിൽ നസറുള്ള സജീദ് (44) ആണ് മരിച്ചത്. ചൊവ്വാഴ്‌ച്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയിൽ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദമ്മാമിന് സമീപം അബ്‌ഖൈഖിൽ വച്ചായിരുന്നു സംഭവം.

15 വർഷമായി അബ്ഖൈഖിൽ അബൂമിയയിൽ ഉള്ള തുണികടയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം അബ്ഖൈഖ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം അബ്ഖൈഖിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവോദയ ഭാരവാഹികളായ വസന്ത കുമാർ, അൻഷാദ് സൈനുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മാതാവ് - സൈനബ, പിതാവ് - നസറുള്ള, ഭാര്യ ഷെഹിദ. രണ്ടു മക്കളുണ്ട്.