- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മൂലം തൊഴിൽ നഷ്ടമായ പ്രവാസിക്ക് അടിച്ചത് എഴ് കോടി രൂപ! ദുബായ് ഡ്യൂട്ടിഫ്രീയുടെ ഭാഗ്യസമ്മാനം ലഭിച്ചത് ഗത്യന്തരമില്ലാതെ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുന്നതിന്റെ രണ്ടുദിവസം മുമ്പ്; കാസർകോട് അജാനൂർ സ്വദേശി നവനീത് സജീവൻ ഇരുട്ടിവെളുക്കും മുമ്പേ കോടീശ്വരനായത് ഇങ്ങനെ
കാഞ്ഞങ്ങാട്: കോവിഡ് മൂലം തൊഴിൽ നഷ്ടമായ പ്രയാസത്തിലായ പ്രവാസി ഞൊടിയിടയിൽ കോടീശ്വരനായ സന്തോഷത്തിലാണ്. ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടി രൂപയുടെ ഭാഗ്യ സമ്മാനം ഇത്തവണ ലഭിച്ചത് അജാനൂർ വെള്ളിക്കോത്ത് സ്വദേശി കപ്പണക്കാൽ നവനീത് സജീവനാണ് (30)
പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽ ഭാഗ്യസമ്മാനമായി (10 ലക്ഷം ഡോളർ) 7.3 കോടിരൂപ ലഭിച്ചതോടെ കോടിശ്വരനായി മാറിയത്.നാല് വർഷമായി അബുദാബി തവീലയിലെ സ്വകാര്യ പവർ പ്ലാന്റിൽ ഹെൽത്ത് ആൻഡ് സോഫ്റ്റ് വെയർ എൻജിനിയറിയിരുന്നു. കോവിഡ് പ്രതിസന്ധിമൂലം തൊഴിൽ നഷ്ടമായതിനുശേഷം മറ്റ് ജോലികൾ അന്വേഷിക്കുന്നതിനിടയിലാണ് നവനീതിനെ ഭാഗ്യം തേടിയെത്തിയത്. നവംബർ 22 നാണ് നാല് സുഹൃത്തുക്കൾക്കൊപ്പം ഓൺലൈൻ വഴി 4180 നമ്പർ ടിക്കറ്റ് എടുത്തിരുന്നത്.
ജോലിക്കായുള്ള ഒരു ഇന്റർവ്യൂ കഴിഞ്ഞ് തിരിച്ചത്തിയപ്പോഴാണ് സമ്മാനം ലഭിച്ചതായുള്ള ഫോൺകോൾ നവനീതിനെ തേടിയെത്തിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ നറുക്കെടുപ്പ് ആരംഭിച്ച ശേഷം സമ്മാനം ലഭിക്കുന്ന 171-ാമത്തെ ഇന്ത്യക്കാരനാണ് നവനീത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്ന് നവനീത് പറഞ്ഞു. വെള്ളിക്കോത്ത് കപ്പണക്കാൽ സജീവന്റെയും മാലിനിയുടെ മകനാണ് നവനീത് .ഉദുമ സ്വദേശിനി പ്രവീന ഭാര്യ. ഒന്നര വയസുള്ള അയാൻ ഏകമകനാണ്.