- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെറും പന്ത്രണ്ട് വയസുള്ള കുട്ടിയോ?; സ്വരമാധുരിയിൽ വിധി കർത്താക്കളെ ഞെട്ടിച്ച് മലയാളി പെൺകുട്ടി; സംഗീതലോകത്തെ പ്രധാന റിയാലിറ്റി ഷോ 'ദ വോയ്സി'ന്റെ ഓസ്ട്രേലിയൻ പതിപ്പിൽ താരമായി ജാനകി ഈശ്വർ'; ഓഡീഷനിൽ പാടിയത് ബില്ലി എല്ലിഷിന്റെ ലൗവ്ലി എന്ന ഗാനം
മെൽബൺ: സംഗീതലോകത്തെ പ്രധാന റിയാലിറ്റി ഷോയായ 'ദ വോയ്സി'ന്റെ ഓസ്ട്രേലിയൻ പതിപ്പിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി മലയാളി പെൺകുട്ടി. പന്ത്രണ്ടുകാരിയായ ജാനകി ഈശ്വറാണ് തന്റെ സ്വരമാധുര്യം കൊണ്ട് ജഡ്ജസിനെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്തത്.
ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ അനൂപിന്റെയും ദിവ്യയുടെയും മകളാണ് . പ്രശസ്ത ഗായകൻ അരുൺ ഗോപന്റെ സഹോദരൻ കൂടെയാണ് അനൂപ്.
ഷോയിലെ ബ്ലൈൻഡ് ഓഡിഷനിൽ ബില്ലി എല്ലിഷിന്റെ ലവ്ലി എന്ന ഗാനമായിരുന്നു ജാനകി പാടിയത്. കീത്ത് അർബൻ, ജെസ് മൗബോയ്, ഗയ് സെബാസ്റ്റ്യൻ, റിത ഓറ എന്നീ പ്രശസ്ത സംഗീതജ്ഞരായിരുന്നു ഷോയിൽ വിധികർത്താക്കളായിരുന്നത്.
പാട്ടു പാടി പൂർത്തിയാക്കിയതിന് ശേഷം വിധികർത്താക്കൾ ജാനകിയോട് പേരും മറ്റും വിവരങ്ങളും ചോദിച്ചു. തനിക്ക് പന്ത്രണ്ട് വയസ്സു മാത്രമേ ആയിട്ടുള്ളുവെന്ന് ജാനകി പറഞ്ഞപ്പോൾ വിധികർത്താക്കൾക്ക് വിശ്വസിക്കാനായില്ല.
വെറും 12 വയസുള്ള കുട്ടിയാണ് ഇത്രയും മനോഹരമായി ബില്ലി എല്ലിഷിന്റെ ലവ്ലി ആലപിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് നാല് പേരും ഒരുപോലെ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ചയാണ് ചാനൽ സെവനിലെ 'വോയ് സ് ഓസ്‌ട്രേലിയയുടെ' വേദിയിൽ ജാനകി പാടാൻ എത്തിയത്.
ജാനകി പാടുന്ന വീഡിയോ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് പേരാണ് മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടത്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും ജാനകിയാണ്.
'ഇവിടെയുള്ള മത്സരാർത്ഥികൾ എന്നേക്കാൾ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രായമുള്ളവരാണ്. നാലിരിട്ടി വരെ പ്രായമുള്ളവരുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഞാനെന്നത് ചെറുതായി എന്നെ പേടിപ്പിക്കുന്നുണ്ട്,' എന്നായിരുന്നു ഓഡിഷന് മുൻപ് ജാനകി പറഞ്ഞത്.
എന്നാൽ സ്റ്റേജിൽ അതിഗംഭീരമായ പ്രകടനം നടത്തിക്കൊണ്ട് പ്രായം ഈ മത്സരത്തിൽ തന്നെ പുറകിലാക്കില്ലെന്ന് ജാനകി തെളിയിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ സംഗീത പരിപാടിയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും ഈ മലയാളിക്കുട്ടിയാണ്.
ന്യൂസ് ഡെസ്ക്