കോട്ടയം: കാനഡയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. കോട്ടയം കുര്യനാട് സ്വദേശി പൂവത്തിനാൽ സെബാസ്റ്റ്യന്റെ മകൻ ഡെന്നീസ് (20) ആണ് മരിച്ചത്. കാനഡയിലെ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. ഡെന്നീസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് ബന്ധുക്കൾക്കു ലഭിക്കുന്ന വിവരം.

പഠനത്തിനൊപ്പം ഡെന്നീസ് പാർട് ടൈം ജോലിയും ചെയ്തിരുന്നു. കാറോടിച്ച് ജോലിക്ക് പോകുന്നതിനിടയിൽ സിഗ്‌നൽ ക്രോസ് ചെയ്യുമ്പോൾ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഡിസംബറിൽ നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ കോവിഡ് പ്രതിസന്ധിമൂലം യാത്ര മുടങ്ങുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ദുബായിൽ നഴ്‌സായ മിനിമോൾ ജോസഫ് ആണ് ഡെന്നീസിന്റെ മാതാവ്. സഹോദരി: ഡോണ എലിസബത്ത് (പുണെ).