- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദർശന വിസയിലെത്തിയ മലയാളി യുവതിയും നവജാതശിശുവും കോവിഡ് ബാധിച്ച് മരിച്ചു; ദാരുണാന്ത്യം ആലുവ സ്വദേശി ഗാഥയ്ക്ക്; ശസ്ത്രക്രിയയിലൂടെയാണ് പെൺകുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ദമ്മാം: സൗദി അറേബ്യയിൽ മലയാളി യുവതിയും നവജാത ശിശുവും കോവിഡ് ബാധിച്ചു മരിച്ചു. ആലുവ കപ്രശ്ശേരി വലിയവീട്ടിൽ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) പെൺകുഞ്ഞുമാണ് ദാരുണമായി മരിച്ചത്.
ആറു മാസം ഗർഭിണിയായിരുന്ന ഗാഥക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ദമ്മാമിനു സമീപം ഖത്വീഫിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെൺകുഞ്ഞിനെ പുറത്തെടുത്തത്. ഇതിനു പിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും.
സന്ദർശന വിസയിലെത്തിയ ഗാഥ ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗം ബാധിച്ചത്. കരിങ്കുന്നം തടത്തിൽ ടി.ജി. മണിലാലിന്റെയും ശോഭയുടെയും മകളാണ്. മനു ഏക സഹോദരനാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story