കൊൽക്കത്ത: നിക്ഷേപകരെ ആകർഷിക്കുന്നതിനു വേണ്ടി തൃണമൂൽ സർക്കാർ നടത്തിയ ബംഗാൾ ഗ്ലോബൽ ബിസിനസ് മീറ്റിൽ മൂന്നര ലക്ഷം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി മമത ബാനർജി. ഇച്ഛാശക്തിയുള്ള സർക്കാർ ഭരിക്കുന്നതു കൊണ്ടാണ് വ്യവസായികൾ എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 4,300 പ്രതിനിധികളിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 500 പ്രതിനിധികളും ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ ആറ് വർഷമായി കേരള ത്തിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ശ്രമങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല. നിക്ഷേപങ്ങൾ ആകർഷിക്കാനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി എട്ട് വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. കോടികളുടെ നിക്ഷേപങ്ങൾ വരുമെന്ന് ഓരോ വിദേശ യാത്ര കഴിഞ്ഞ് വരുമ്പോൾ അദ്ദേഹം പറയുക പതാ വായിരുന്നു. ഒരു വിദേശ രാജ്യവും ഇവിടെ നിക്ഷേപം നടത്താൻ നാളിതു വരെ വന്നിട്ടില്ല.

ദുബായ് എക്‌സ് പോ യുടെ ഭാഗമായി ഈ വർഷം ദുബായിൽ പോയി നിക്ഷേപകരുടെ യോഗം പിണറായി വിളിച്ചു കൂട്ടിയെങ്കിലും സംസ്ഥാനത്തേക്ക് പത്ത് പൈസയുടെ പോലും നിക്ഷേപം കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല - അതേ സമയം തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ദുബായിൽ നിന്ന് 6400 കോടിയുടെ വ്യവസായ നിക്ഷേപം കൊണ്ടു വരാൻ കഴിഞ്ഞു.

2020 ജനുവരിയിൽ കൊച്ചിയിൽ കേരള സർക്കാർ നടത്തിയ അസൻഡ് കേരള യിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു വെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. പക്ഷേ, ഇത്തരം മെഗാമേളകളിൽ പല വ്യവസായ ഗ്രൂപ്പുകളും കേരളത്തിൽ നിക്ഷേപം നടത്താമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും പിന്നീടാരും ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല - തൊഴിൽ സമരങ്ങളും, തൊഴിലാളി സംഘടനകളുടെ മർക്കട മുഷ്ടിയും നിമിത്തം ചെറുകിട കച്ചവട സ്ഥാപനങ്ങൾ പോലും പൂട്ടിപ്പോവുന്ന അവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

പക്ഷേ, ഇടത് പക്ഷം തകർന്നടിഞ്ഞ ബംഗാളിൽ കഴിഞ്ഞ 11 കൊല്ലം കൊണ്ട് വ്യവസായ നിക്ഷേപ രംഗത്ത് ഒരു പാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഇത്രയ ധികം നിക്ഷേപവാഗ്ദാനം ലഭിക്കുന്നത് വ്യവാസായ കേന്ദ്രങ്ങളെ ആഹ്ലാദത്തി ലാക്കിട്ടുണ്ട്. 34 വർഷം ഇടതുപക്ഷം ഭരിച്ചപ്പോൾ ഉണ്ടായ സമരങ്ങളോ കലാപങ്ങളോ ഇല്ലാത്തതു തന്റെ സർക്കാരിന്റെ നേട്ടമാണെന്ന് മമത അവകാശപ്പെടുന്നു. സിപിഎം ഭരിച്ചിരു. ന്നപ്പോൾ പ്രതിവർഷം 75 ലക്ഷം പ്രവർത്തി ദിവസങ്ങളാണ് സമരം മൂലം നഷ്ടമായിരുന്നത്. ബംഗാളിനെ വ്യവസായ സൗഹൃദ സംസ്ഥാനമാ ക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ സർക്കാർ. അടിസ്ഥാന വികസന മേഖലകൾ, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വൻ കുതിച്ചു ചാട്ടത്തിന് തയ്യാറെടു ക്കുകയാണ് ബംഗാൾ.

തൊഴിലാളി സമരങ്ങളും ട്രേഡ് യൂണിയനുകളുടെ അതിക്രമങ്ങളും നിമിത്തം ഇടതു ഭരണകാലത്ത് ബംഗാളിലെ വ്യവസായ മേഖല സമ്പൂർണ തകർച്ചയിലായിരുന്നു. വൻകിട കമ്പനികൾ സംസ്ഥാനം വിട്ടു പോവുകയും പുതിയ വ്യവസായങ്ങളൊന്നും വരാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്. തൊഴിലാളി നേതാക്കളും അവരുടെ അണികളും ചേർന്ന് ഭീകരാന്തരീക്ഷം ആണ് സിപിഎം സർക്കാരിന്റെ കാലത്തുണ്ടായിരുന്നത്. അടുത്ത കാലത്ത് കേന്ദ്ര സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസ് കൊൽക്കത്ത നടത്തിയ പഠനത്തിൽ ബംഗാളിലെ തൊഴിലാളി സംഘട നകളുടെ വിലപേശൽ ശക്തി അവസാനിച്ചു വെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തി ലധികമായി തൊഴിലാളികളുടെ സേവന - വേതന നിരക്കുകൾ ദേശീയ ശരാശരിയെക്കാളും വളരെ താഴ്ന്ന നിരക്കിലാണെന്ന് കണ്ടെത്തി.

തൊണ്ണൂറുകളിൽ രാജ്യത്ത് ഉദാരവൽക്കരണത്തിലുടെ വൻ വ്യവസായക്കു തിപ്പുണ്ടായപ്പോൾ ബംഗാളിൽ യാതൊരു തരത്തിലുള്ള വ്യവാസായങ്ങളോ നിക്ഷേപങ്ങളോ വന്നില്ല. ഇടത് സർക്കാർ ഭരിക്കുമ്പോൾ തൊഴിലാളി സംഘടനകളുടെ അക്രമാസക്തമായ നിലപാടുകളെ ഭയന്നാണ് വ്യവസായികൾ ബംഗാളിലേക്ക് പോവാതിരുന്നത്. 2011- ൽ തൃണമൂൽ സർക്കാർ അധികാരമേറ്റ ശേഷം തൊഴിലാളി സമരങ്ങൾ ഗണ്യമായ തോതിൽ കുറഞ്ഞുവെന്നാണ് വിലയിരുത്തൽ.

ഇക്കഴിഞ്ഞ മാസം 28,29 തീയതികളിൽ നടന്ന അഖില്യേന്ത്യ പണിമുടക്ക് ബംഗാളിൽ കാര്യമായ ഒരു ചലനവും സൃഷ്ടിച്ചില്ല. എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ടു നിർദ്ദേശം നൽകിയിരുന്നു. മമത ബാനർജി അധികാരത്തിൽ വന്ന ശേഷം സമരങ്ങൾക്കും ബന്ദുകൾക്കും പരിപൂർണമായ വിലക്കേർപ്പെടുത്തിയിരുക്കയാണ്. പ്രവർത്തി ദിനങ്ങൾ നഷ്ടപ്പെടുത്താതെയുള്ള സമരമാർഗങ്ങൾ മാത്രമേ സർക്കാർ അംഗീകരിക്കുകയുള്ളുയെന്നാണ് തൃണമൂലിന്റെ നിലപാട്.