നോയിഡ: സോഷ്യൽ മീഡിയയിൽ യുവതിയെ അപമാനിക്കുന്ന വീഡിയോകളും ഫോട്ടോകളും ഷെയർ ചെയ്തതിന് യുവാവ് അറസ്റ്റിൽ. നോയിഡയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന 25 വയസുകാരനായ യുവാവിനെയാണ് നോയിഡ ഫേസ് 2 പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പൊലീസിൽ പരാതി നൽകിയാൽ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

നേരത്തെ പെൺകുട്ടിയും ഇയാളും തമ്മിൽ ഇഷ്ടത്തിലായിരുന്നു. എന്നാൽ ഇവർ പിരിഞ്ഞതോടെ പെൺകുട്ടിയെ അപമാനിക്കുന്ന രീതിയിൽ ഫോട്ടോകളും വീഡിയോകളും ഇയാൾ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇടുകയായിരുന്നു. നോയിഡയ്ക്ക് അടുത്ത് ബംഗൽ ഗ്രാമത്തിലാണ പെൺകുട്ടിയുടെ വീട്. ഇവരുടെ അയൽവാസിയാണ് അറസ്റ്റിലായ യുവാവ്.

ചൊവ്വാഴ്ചയാണ് യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ എഫ്‌ഐആർ ഇട്ടത്. തുടർന്ന് ബുധനാഴ്ച രാലിലെയോടെ നോയിഡ സെക്ടർ 82ൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 506, ഐടി ആക്ടിലെ നിയമങ്ങൾ എന്നിവ അനുസരിച്ചാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.