- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിനൊപ്പം മദ്യലഹരി വീട്ടിലെത്തിയപ്പോൾ 16 വയസുകാരിയെ പീഡിപ്പിച്ചു; മുൻ പഞ്ചായത്തംഗം പോക്സോ കേസിൽ റിമാൻഡിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുൻ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ യുവാവ് റിമാൻഡിൽ നാറാത്ത് മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് യുവ നേതാവും കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ നവമ്പർ 21ന് രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ 16കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് ആരോടു പറയാതെ പെൺകുട്ടി നാട്ടിൽ നിന്നും പോവുകയും പിന്നീട് പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും കൗൺസിലിംഗിന് വിധേയമാക്കുകയുമായിരുന്നു. അപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കണ്ണാടിപ്പറമ്പിൽ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ