പത്തനംതിട്ട: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിറ്റാർ കാരികയം കൊടുമുടി ഇലവുങ്കൽ ശശാങ്കൻ മകൻ ശരത്തി( 21) നെയാണ് പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അകന്ന ബന്ധത്തിൽപ്പെട്ട പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്.

പെൺകുട്ടിയുമായി പ്രണയത്തിലായ ഇയാൾ 2020 ജൂൺ 19 മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി 2 വരെയുള്ള കാലയളവിൽ പലദിവസങ്ങളിൽ പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇതു സംബന്ധിച്ച് കേസ് എടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ച പൊലീസ്, ഇൻസ്പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്തി സ്റ്റേഷനിൽ എത്തച്ചു.

വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ് ഐ മാരായ സുരേഷ് കുമാർ, സുരേഷ് പണിക്കർ, എസ് സി പി ഓ അൻസർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.