പത്തനംതിട്ട: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി അയത്തിൽ സനു നിവാസിൽ സുനു സജീവ(24) നാണ് പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവറാണ് പ്രതി.

പെൺകുട്ടിയുമായുള്ള പരിചയം മുതലാക്കി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരിയിലാണ് സംഭവം. ജില്ലാ പൊലീസ് മേധാവി നിർദേശിച്ചത് അനുസരിച്ച് പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടർ ഡി. ദീപു, എസ്‌ഐ. ആർ. വിഷ്ണു, എസ്.സി.പി.ഓമാരായ സന്തോഷ് കുമാർ, രജിൻ, ധനൂപ്, പ്രശാന്ത്, സി.പി.ഓമാരായ ശ്യാം കുമാർ, അനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.