- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക പീഡനക്കേസിൽ ആറു മാസമായി റിമാൻഡിലായിരുന്നയാൾ കോടതി വരാന്തയിൽ രക്തം ഛർദിച്ചു മരിച്ചു; പിന്നാലെ കുറ്റവിമുക്തനാക്കി കോടതി വിധിയുമെത്തി; മരണം നടന്നത് ജഡ്ജി ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് അന്വേഷിച്ചതിന് പിന്നാലെ
പത്തനംതിട്ട: ഗാർഹിക പീഡനക്കേസിൽ ആറുമാസമായി റിമാൻഡിലായിരുന്നയാൾ വിധി കാത്തിരിക്കേ കോടതി വരാന്തയിൽ ചോര ഛർദിച്ച് കുഴഞ്ഞു വീണു മരിച്ചു. ആറന്മുള തളിക്കാട്ട് മോടിയിൽ ടിപി ബിജു (40) വാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് സംഭവം. രാവിലെ വിചാരണയ്ക്ക് ശേഷം കോടതി വരാന്തയിലിരുന്ന പ്രതി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ചോര ഛർദിക്കുകയായിരുന്നു.
ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉച്ചയ്ക്ക് ശേഷം ബിജുവിനെ വെറുതേ വിട്ടു കൊണ്ട് കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു. ദീർഘകാലം വിദേശത്തായിരുന്ന ബിജു തിരികെ എത്തിയ ശേഷമാണ് വീട്ടിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഭാര്യ അഞ്ജലിയെ മർദിച്ചതിനും മറ്റുമായി ആറന്മുള പൊലീസ് ചാർജ് ചെയ്ത കേസിലാണ് റിമാൻഡിൽ കഴിഞ്ഞിരുന്നത്.
ഇന്ന് രാവിലെ കോടതിയിൽ എത്തിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാൻ അനുവദിക്കാമെന്ന് ജഡ്ജി പറഞ്ഞിരുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞാണ് കോടതി വരാന്തയിൽ വിധി കാത്തിരുന്നത്.
കേസിൽ വെറുതേ വിടുമെന്ന് ബിജുവിന് ഉറപ്പുണ്ടായിരുന്നു. ഭാര്യയ്ക്ക് വിവാഹ മോചനം മതിയെന്ന നിലപാടിലായിരുന്നു. രണ്ടു പെൺമക്കളുമുണ്ട്. ബിജുവിന്റെ മരണ വാർത്തയറിഞ്ഞ് കുഴഞ്ഞു വീണ ഭാര്യ അഞ്ജലി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്