- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു നേരെ അക്രമം; ആൾക്കൂട്ടത്തിൽ വച്ച് പ്രസിഡന്റിന്റെ മുഖത്തടിച്ചു; അക്രമം കോവിഡ് മഹാമാരിയെത്തുടർന്ന് നടക്കുന്ന രാജ്യവ്യാപക സന്ദർശനത്തിനിടെ; അക്രമത്തിൽ രണ്ടുപേർ പിടിയിൽ; വീഡിയോ
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ആക്രമണം. കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രസിഡന്റ് നടത്തുന്ന പര്യടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. സദസ്സിൽ നിന്നും ഒരാളെത്തി പ്രസിഡന്റിന്റെ മുഖത്ത് അടിക്കുകയായിരുന്നു.തെക്കൻ ഫ്രാൻസിലെ ഡ്രോമിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ജനസമ്പർക്ക പരിപാടിക്കിടയിൽ ഒരു വേലിക്ക് അരികിൽ നിൽക്കുന്നവർക്കരികിലേക്ക് എത്തിയ മാക്രോണിനു നേരേ കൂട്ടത്തിൽ ഒരാൾ അക്രമം നടത്തുകയായിരുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ മാക്രോണിന്റെ കവിളത്ത് അടിച്ചു. ഉടൻതന്നെ മാക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും അദ്ദേഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്.
കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനാണ് മാക്രോൺ രാജ്യവ്യാപകമായ സന്ദർശന പരിപാടി നടത്തുന്നത്. ചൊവ്വാഴ്ചയാണ് സന്ദർശന പരിപാടി ആരംഭിച്ചത്.അ്ക്രമണത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുന്നുണ്ട്.
French President Emmanuel Macron has been slapped by a man during a trip to southeast France pic.twitter.com/7vyYlpuzS2
- TRT World (@trtworld) June 8, 2021
മറുനാടന് മലയാളി ബ്യൂറോ