- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തിസാന്ദ്രമായി സന്നിദ്ധാനം; മണ്ഡലപൂജയോടെ മണ്ഡലകാലത്തിന് സമാപനം; ഇന്നുമുതൽ ദർശനത്തിന് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി; മകരവിളക്കുത്സവത്തിന് നട തുറക്കുക 31 ന്
സന്നിധാനം: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ പൂജ നടന്നു.പകൽ 11.40നും 12.20നും ഇടയ്ക്കാണ്, തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുന്നത്. തന്ത്രി കണ്ഠര് രാജിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. രാത്രി 9 മണിക്ക് ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ മണ്ഡലകാല ഉത്സവത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ മുപ്പതിനാണ് ഇനി നട തുറക്കുക.
ചൊവ്വാഴ്ച ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കഅങ്കി രഥ ഘോഷയാത്ര കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പമ്പയിൽ എത്തിയത്.തുടർന്ന് മൂന്ന് മണിവരെ ഭക്തർക്ക് പമ്പയിൽ തങ്കഅങ്കി ദർശനത്തിന് അവസരമൊരുക്കിയിരുന്നു.ശരംകുത്തിയിൽ വച്ച് തങ്ക അങ്കിക്ക് ദേവസ്വം ബോർഡ് അധികൃർ ആചാരപരമായ വരവേൽപ് നൽകി. വൈകിട്ട് സന്നിധാനത്ത് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു.
അതേസമയം ശബരിമലയിൽ ഇനിമുതൽ തീർത്ഥാടകർക്ക് ആർടി പിസിആർ നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ദർശനത്തിനെത്തുന്നതിന് നാൽപത്തിയെട്ട് മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.'ക്ഷേത്ര ദർശനത്തിന് നാൽപത്തിയെട്ടു മണിക്കൂറിനകം എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർത്ഥാടകർ ഹാജരാക്കണം.അല്ലാത്തപക്ഷം ദർശനം നടത്താാൻ അനുവദിക്കില്ല, 'ടിഡിബി പ്രസിഡന്റ് എൻ വാസു പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അടുത്തിടെയാണ് ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം 5,000 ആക്കി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്. നിലവിലെ സാഹചര്യത്തിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചാൽ അത് കോവിഡ് നിയന്ത്രണങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു സർക്കാർ നിലപാട്.എന്നിരുന്നാലും, തങ്ക അങ്കി ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ദേവസ്വം ബോർഡ് പരിമിതപ്പെടുത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച സ്വീകരണ സ്ഥലങ്ങളിൽ മാത്രമേ രഥം നിറുത്തിയിരുന്നുള്ളു.