- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവം; ഫീസടയ്ക്കാൻ വൈകിയതിന് കോളജ് അധികൃതർ ശകാരിച്ചു; ഇക്കാര്യം പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം; സഹപാഠികളുടെ മൊഴിയെടുക്കാൻ മംഗളുരു പൊലീസ്
ചെറുപുഴ: മലയാളി നഴ്സിങ് വിദ്യാർത്ഥിനി മംഗളൂരുവിൽ ജീവനൊടുക്കില്ല സംഭവത്തിന് പിന്നിൽ കോളേജ് അധികൃതരുടെ പീഡനമാണെന്ന് ബന്ധുക്കളുടെ പരാതി ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശിനി നീന സതീഷാണ് (19) കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരണമടഞ്ഞത്. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് നീന സതീഷ്.
ഫീസടയ്ക്കാൻ വൈകിയതിന്റെ പേരിൽ കോളജ് അധികൃതർ ശകാരിച്ചതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന സഹപാഠി നികൾ ഉടൻ വിദ്യാർത്ഥിനിയെ മംഗളൂരിലെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെൺകുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെയോടെയാണ് മരണമടഞ്ഞത്.
ഫീസടയ്ക്കാൻ വൈകിയതിന് കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതായാണ് ' ബന്ധു ക്കൾ ആരോപിക്കുന്നത്. ഇക്കാര്യം പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. കോളേജ് അധികൃതർ ദിവസവും അരമണിക്കൂർ നേരം മാത്രമേ കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാൻ കഴിയാത്തതിൽ പെൺകുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികൾ വ്യക്തമാക്കി.
വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. സഹപാഠികളിൽ നിന്നും കോളേജ് അധികൃതരിൽ നിന്നും മൊഴിയെടുക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്