- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരാമൺ കൺവൻഷനിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി; പ്രവേശനം 200 പേർക്ക് മാത്രമെന്ന് ഉറപ്പു വരുത്തണം; വരുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം; രജിസ്റ്റർ പരിശോധനയ്ക്ക് നൽകണമെന്നും കോടതി
കൊച്ചി: മാരാമൺ കൺവൻഷനിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. കേരളാ എപ്പിഡമിക് ഡിസീസ് ആക്ട് മറികടന്ന് മാരാമൺ കൺവൻഷൻ നടത്തുന്നുവെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ അടൂർ കടമ്പനാട് പ്ലാന്തുണ്ടിൽ വീട്ടിൽ ശിവദാസൻ നൽകിയ ഹർജി അനുവദിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രവേശനം 200 പേർക്ക് മാത്രമെന്ന് ഉറപ്പു വരുത്തണം. വരുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. സർക്കാർ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ രജിസ്റ്റർ പരിശോധനയ്ക്ക് നൽകണം. കോവിഡ് പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുമെന്ന് ഇവാൻജലിസ്റ്റിസ് അസോസിയേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. സർക്കാർ നിഷ്‌കർഷിക്കുന്ന സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട ക്രമീകരണമാണ് പന്തലിനുള്ളിൽ ഉണ്ടാകുക. ഇപ്പോഴത്തെ നിയമമനുസരിച്ച് 200 പേർക്കാണ് കൺവൻഷൻ പന്തലിൽ പ്രവേശിക്കാനാകുക. മാസ്‌ക് ധരിക്കാതെ ആരും തന്നെ പന്തലിൽ പ്രവേശിക്കരുത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം കൺവൻഷൻ ക്രമീകരിക്കുന്നതിനായി പ്രത്യേക കമ്മറ്റി രൂപം കൊടുത്ത് പ്രവർത്തിച്ചുവരുന്നുവെന്നും അഭിഭാഷകൻ കോടതിലെ അറിയിച്ചു.
എം വി തമ്പാൻ, ആർ. റെജി, താരാ തമ്പാൻ, ബി. ബിപിൻ എന്നിവർ ശിവദാസന് വേണ്ടി ഹാജരായി. 14 ന് തുടങ്ങുന്ന കൺവൻഷൻ 21 ന് സമാപിക്കും.