- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് ബാറിൽ കയറി ഒളിച്ചു; പിന്നാലെ ചെന്ന ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ, രണ്ടു പേർക്കായി അന്വേഷണം
അടൂർ: കഞ്ചാവ് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ബാറിലിട്ട് മർദിക്കാൻ നീക്കം. ഒരാളെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. രണ്ടു പേർ രക്ഷപ്പെട്ടു. അടൂർ എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബ, കൂടയെുണ്ടായിരുന്ന ദിലീപ് എന്നിവർക്ക നേരെ പറക്കോട് പെൻസുലാർ പാർക്ക് ബാറിൽ വച്ചാണ് അതിക്രമം നടന്നത്. പറക്കോട് സ്വദേശി ഇജാസിനെ കഞ്ചാവുമായി അപ്പോൾ തന്നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പറക്കോട് സ്വദേശികൾ തന്നെയായ അക്‌ബർ, അനീഷ് എന്നിവർ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ 19 നായിരുന്നു സംഭവം. അജീബ് ലബ്ബയുടെ നേതൃത്വത്തിലുള്ള സ്ട്രൈക്കർ പാർട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്. പട്രോളിങ് നടത്തി വന്നിരുന്ന സംഘം ബാറിന് പുറത്ത് നിന്നിരുന്ന ഇജാസിന്റെ പോക്കറ്റിൽ നിന്ന് കഞ്ചാവ് പൊതി എടുക്കുകയായിരുന്നു. ഇയാൾ ഉടൻ തന്നെ ബാറിനുള്ളിലേക്ക് ഓടിക്കയറി. എക്സൈസ് സംഘം പിന്നാലെ ചെന്നപ്പോൾ എക്സൈസുകാരാണ് അടിയെടാ എന്ന് പറഞ്ഞ് മൂന്നു പേരും ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഇജാസിനെ എക്സൈസ് പിടികൂടി. അക്രമത്തിന് വിധേയനായ അജീബ് ലബ്ബയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും അടൂർ പൊലീസ് കേസെടുത്തു. മൂന്നു പ്രതികളും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളാണ്. പൊലീസ് കേസുകളും ഇവർക്കെതിരേയുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്