- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ മെയിലിൽ ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്ത്; എട്ടു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പൊലീസ് പിടിയിൽ; പ്രതി പിടിയിലാകുന്നത് രണ്ടു വർഷത്തെ കഞ്ചാവ് കടത്തിനൊടുവിൽ
തിരുവല്ല: ചെന്നൈ-തിരുവനന്തപുരം മെയിലിൽ എട്ടു കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ ഷാഡോ പൊലീസ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തു.
പത്തനംതിട്ട വലഞ്ചുഴി മുരിപ്പേൽ പുത്തൻ വീട്ടിൽ സഫദ് മോൻ ( 27 ) ആണ് ഇന്ന് പുലർച്ചെ പിടിയിലായത്. പുലർച്ചെ നാലരയ്ക്ക് എത്തിയ ചെന്നൈ മെയിലിലെ യാത്രക്കാരനായിരുന്നു സഫദ്. ട്രെയിനിറങ്ങി പുറത്തേക്ക് വന്ന സഫദിനെ വാഹന പാർക്കിങ് ഏരിയായിൽ വെച്ച് ഷാഡോ സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ് . രണ്ട് പായ്ക്കറ്റുകളിലായി ട്രാവൽ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ആർ.ഡി.ഒ കെ ചന്ദ്രശേഖരൻ പിള്ളയുടെ സാന്നിധ്യത്തിൽ മേൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കഞ്ചാവടക്കം തിരുവല്ല പൊലീസിന് കൈമാറി.
കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ചിരുന്ന സഫദ് ആദ്യമായാണ് പിടിയിലാകുന്നത്. ഷാഡോ പൊലീസ് എസ്‌ഐ വിൽസൺ, എഎസ്ഐ അജികുമാർ , സി പി ഒ മാരായ സുജിത്ത്, മിഥുൻ ജോസ് , അഖിൽ , ശ്രീരാജ് , ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്