- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ അവാർഡുകൾക്ക് നോമിനേഷൻ നൽകാൻ മൂന്ന് ദിവസംകൂടി സമയം; സർക്കാർ ഉദ്യോഗസ്ഥർക്കും പ്രവാസി അവാർഡുകൾക്കും എൻട്രികൾ ഇനിയും വേണം: മറക്കാതെ നോമിനേഷൻ നൽകുക
തിരുവനന്തപുരം: സമൂഹത്തിലെ വ്യത്യസ്ത വ്യക്തിത്വങ്ങൾക്കായി മറുനാടൻ മലയാളി നൽകുന്ന പുരസ്‌ക്കാരങ്ങൾക്ക് നോമിനേഷനുകൾ അയക്കാൻ ഇനി മൂന്ന് ദിവസം കൂടി സമയം അവശേഷിക്കുന്നു. ഡിസംബർ ആറാം തീയ്യതി വരെയാണ് ഞങ്ങൾ പ്രഖ്യാപിച്ച പത്ത് അവാർഡുകളിലേക്ക് വായനക്കാർക്ക് നോമിനേഷനുകൾ അയക്കാനുള്ള അവസരം നൽകുന്നത്. ഈ തീയ്യതിക്ക് ശേഷം ഓരോ വിഭാഗത്തിലും ഏ
തിരുവനന്തപുരം: സമൂഹത്തിലെ വ്യത്യസ്ത വ്യക്തിത്വങ്ങൾക്കായി മറുനാടൻ മലയാളി നൽകുന്ന പുരസ്‌ക്കാരങ്ങൾക്ക് നോമിനേഷനുകൾ അയക്കാൻ ഇനി മൂന്ന് ദിവസം കൂടി സമയം അവശേഷിക്കുന്നു. ഡിസംബർ ആറാം തീയ്യതി വരെയാണ് ഞങ്ങൾ പ്രഖ്യാപിച്ച പത്ത് അവാർഡുകളിലേക്ക് വായനക്കാർക്ക് നോമിനേഷനുകൾ അയക്കാനുള്ള അവസരം നൽകുന്നത്. ഈ തീയ്യതിക്ക് ശേഷം ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച അഞ്ച് പേരെ വീതം തിരഞ്ഞെടുത്ത് വായനക്കാരുടെ വോട്ടെടുപ്പിനായി സമർപ്പിക്കും.
- കേരളത്തിൽ ജനസ്വാധീനമുള്ള നേതാവും യുവനേതാവും ആരൊക്കെ? 'മറുനാടൻ അവാർഡ്സ് 2015'ലെ നോമിനേഷനുകൾക്ക് തുടക്കം; കേരളത്തിന്റെ യഥാർത്ഥ നേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ ലിസ്റ്റിൽ വരാനുള്ള അഞ്ച് പേരെ വീതം നോമിനേറ്റ് ചെയ്യുക
- അന്തസ്സുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ആര്? വ്യത്യസ്ഥമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥനെ അറിയുമോ? മറുനാടൻ അവാർഡിലെ ഈ രണ്ടു വിഭാഗങ്ങളിലേക്കും നോമിനേഷൻ നടത്താം
- ആളും ആരവവും ഇല്ലാതെ പ്രവർത്തിക്കുന്ന നിസ്വാർത്ഥ മനുഷ്യരെ ആദരിക്കാൻ കൈകോർക്കുക; സോഷ്യൽ മീഡിയയിൽ സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തിയെയും ഗ്രൂപ്പിനെയും ആദരിക്കാം: മറുനാടൻ അവാർഡിന്റെ നോമിനേഷൻ മൂന്നാം ദിവസം ഇങ്ങനെ
- ലാഭത്തിനപ്പുറം സമൂഹത്തോട് ഉത്തരവാദിത്തമുള്ള ബിസിനസുകാരെ നിങ്ങൾക്ക് അറിയാമോ? കാമ്പസുകളിൽ വെളിച്ചം പകരുന്ന വിദ്യാർത്ഥികളെയോ? മറുനാടൻ അവാർഡ് നോമിനേഷൻ തുടരുന്നു
- പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ജീവിതം മാറ്റിവച്ച വ്യക്തികളെ നിങ്ങൾക്കറിയാമോ? പ്രവാസികളുടെ ദുരിതം മാറ്റാൻ പ്രവർത്തിക്കുന്ന സംഘടനകളെയോ? മറുനാടൻ പുരസ്കാരങ്ങളിലെ അവസാന വിഭാഗം ഇവ
അതേസമയം മറുനാടൻ നോമിനേഷൻ ക്ഷണിച്ച എട്ട് അവാർഡ് ഇനങ്ങളിലേക്കും വായനക്കാർ വളരെ ഊർജ്ജ്വസ്വലമായി തന്നെയാണ് പ്രതികരിച്ചത്. നിരവധി നോമിനേഷനുകൾ ജനനേതാവും യുവനേതാവ് ഇനത്തിലും അടക്കം ഉണ്ടായിട്ടുണ്ട്. അതേസമയം മികച്ച സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പുരസ്‌ക്കാരവും പ്രവാസി അവാർഡുകൾക്കും ഇനിയും നോമിനേഷനുകൾ ആവശ്യമുണ്ട്. സത്യസന്ധരും കാര്യക്ഷമവുമായി പ്രവർത്തിക്കുന്ന താഴേക്കിടയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നാണ് മറുനാടൻ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്തി അവാർഡ് നൽകുന്നത്.
സമൂഹത്തിലെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ പുരസ്‌ക്കാരം മറുനാടൻ നൽകുന്നത്. സാധാരണ മാദ്ധ്യമങ്ങളുടെ അവാർഡുകൾ ജനങ്ങളോട് കൂടുതൽ ഇടപെടുന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കാറില്ല. ഈ പരിമിതി നികത്താനാണ് മറുനാടന്റെ ശ്രമം. ഒരു നാടിന് മൊത്തത്തിൽ പ്രചോദനമാകുന്ന സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ മുതൽ ജനാരോഗ്യം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻസ്‌പെക്ടറോ, ഇലക്ട്രിസിറ്റി ഓഫീസറോ അടക്കമുള്ള വരെ നിങ്ങൾക്ക് നോമിനേറ്റ് ചെയ്യാൻ സാധിക്കും. ഇവരുടെ പ്രവർത്തന മേഖലയയിൽ സത്യസന്ധരും മിടുക്കന്മാരും പൊതുസമ്മതരും ആയിരിക്കണം എന്നതാണ മറുനാടൻ പുരസ്‌ക്കാരത്തിന്റെ മാനദണ്ഡം.
ഒരു നാടിന്റെ ക്രമസമാധാന പാലനത്തിൽ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് വളരെ ക്രിയാത്മകമായ റോളാണ് വഹിക്കുന്നത്. റസിഡന്റ് അസോസിയേഷനുകളുമായി സഹകരിച്ച് നല്ല മികച്ച പദ്ധതികൾ നടത്തുന്ന ഉദ്യോഗസ്ഥർ നമുക്കിടയിൽ ഉണ്ട്. ഇത്തരം ഉദ്യോഗസ്ഥരെയും നോമിനേറ്റ് ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങൾ നിർബന്ധമായും സർക്കാർ ഉദ്യോഗസ്ഥൻ ആവണം എന്ന നിബന്ധന കൂടിയുണ്ട്.
ഇത് കൂടാതെ പ്രവാസി അവാർഡ് ഇനങ്ങളിലേക്കും നോമിനേഷനുകൾ ലഭിക്കേണ്ടതുണ്ട്. പ്രവാസികൾക്കായി രണ്ട് പുരസ്‌കാരങ്ങളാണ് മറുനാടൻ നൽകുന്നത്. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തിക്കും വേണ്ടിയാണ് ഈ പുരസ്‌ക്കാരങ്ങൾ. ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്ന വ്യക്തി അല്ലെങ്കിൽ സംഘടന നിർബന്ധമായും പ്രവാസി ആയിരിക്കണം. ഇന്ത്യയിൽ പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ പരിഗണിക്കുന്നതല്ല.
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനും ഒക്കെ പ്രവർത്തിക്കുന്ന അനേകം വ്യക്തികൾ ഉണ്ട്. ഒപ്പം നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന സംഘടനകളെയും കണ്ടെത്താൻ കഴിയും. പ്രവാസികൾക്ക് വേണ്ടി സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയെയും പരിഗണിക്കുന്നതാണ്. സാമൂഹ്യ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന പ്രവാസി ബിസിനസ്സുകാർക്കും ഈ പുരസ്‌കാരത്തിനായി അപേക്ഷിക്കാം.
ഗൾഫ് മേഖലയെന്നോ യൂറോപ്പെന്നോ വ്യത്യാസമില്ലാതെ ഏത് മേഖലയിൽ ഉള്ള പ്രവസികൾക്കും സംഘടനകൾക്കും മറുനാടൻ പ്രഖ്യാപിച്ച രണ്ട് അവാർഡുകൾക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. വായനക്കാർ നോമിനേറ്റ് ചെയ്യുന്ന സംഘടനകളെയും വ്യക്തികളെയും കുറിച്ച് മറുനാടൻ മലയാളി പ്രത്യേകം അന്വേഷണം നടത്തുകയും ചെയ്യും. അതിന് ശേഷം മാത്രമേ അവാർഡുകൾ നൽകുകയുള്ളൂ.
മേൽപ്പറഞ്ഞ മൂന്ന് അവാർഡുകളിലേക്കും വായനക്കാർ നിർദ്ദേശിക്കുന്ന നോമിനേഷനുകളിൽ നിന്നും അഞ്ച് പേരെ തിരഞ്ഞെടുക്കും. ഇതിൽ നിന്നും വോട്ടെടുപ്പിന്റെയും മറുനാടന്റെ വിദഗ്ധ ടീമിന്റെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും പുരസ്‌ക്കാരം നൽകുക. ഈ അവാർഡുകളിലേക്കായി awards@marunadan.in എന്ന ഇമെയ്ൽ അഡ്രസിലേക്കാണ് നോമിനേഷനുകൾ അയയ്‌ക്കേണ്ടത്.
മറുനാടൻ നൽകുന്ന പത്ത് പുരസ്‌ക്കാരങ്ങളുടെ ലിസ്റ്റ് ചുവടെ
1 കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള രാഷ്ട്രീയ നേതാവ്
2 കേരളത്തിലെ ഏറ്റവും മികച്ച യുവനേതാവ്
3 മികച്ച സിവിൽ സർവീസ് ഓഫീസർ (ഐഎഎസ്/ഐപിഎസ് )
4 മികച്ച സർക്കാർ ഉദ്യോഗസ്ഥൻ
5 മികച്ച സാമൂഹ്യ പ്രവർത്തകൻ
6 മികച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്
7 സാമൂഹ്യ പ്രതിബന്ധതയുള്ള ബിസിനസുകാരൻ
8 കാമ്പസ് സ്റ്റാർ(കാമ്പസിലെ മികച്ച പ്രവർത്തനങ്ങൾക്ക്)
9 മികച്ച പ്രവാസി
10 മികച്ച പ്രവാസി സംഘടന