- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി മാതാജി ഗുരുപൂർണിമാമയി അന്തരിച്ചു; വിട പറഞ്ഞത് വി എസ് വി എം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും വിജയാനന്ദ ആശ്രമ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജരുമായ വ്യക്തി
ആറന്മുള: കിടങ്ങന്നൂർ വിജയാനന്ദാശ്രം മഠാധിപതി മാതാജി ഗുരുപൂർണ്ണിമാമയി അന്തരിച്ചു. 95 വയസായിരുന്നു.വിജയാനന്ദ ഗുരുദേവന്റെ ശിഷ്യരിൽ് പ്രധാനിയായിരുന്നു. വി എസ് വി എം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും വിജയാനന്ദ ആശ്രമ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജരുമാണ്.
നാലാം വയസിലാണ് പൂർരാശ്രമത്തിൽ രാസമണിയമ്മ എന്ന പേരുകാരിയായ മാതാജി വിജയാനന്ദ ഗുരുദേവനെ ആദ്യമായി കാണുന്നത്. ചെറുപ്പത്തിലെ ആശ്രമത്തിലെത്തി. ബി.എസ്.സി., ബി എഡ്്. ബിരുദങ്ങൾ നേടിയ ശേഷം എസ്.വി.ജി.വി. ഹൈസ്‌കൂളിലെ അദ്ധ്യാപികയായും പിന്നീട് പ്രധാന അദ്ധ്യാപികയായും സേവനം അനുഷ്ടിച്ചു.
ശ്രീവിജയാനന്ദവിദ്യാപീഠം സെൻട്രൽ സ്‌കൂളിന്റെ സ്ഥാപകയുമാണ്. വിദ്യാഭ്യാസ പ്രവര്ത്തക, ആദ്ധ്യാത്മിക പ്രഭാഷക, ജീവകാരുണ്യ പ്രവര്ത്തക എന്നീ നിലകളിൽ പ്രവർത്തിച്ച് വന്നിരുന്ന ഗുരു പൂർണിമാമയി 2020 ലാണ് ശ്രീ വിജയാന്ദാശ്രമം മഠാധിപയായി ചുമതല ഏറ്റത്.
സമാധി ചടങ്ങുകൾ ശനിയാഴ്ച മൂന്നിന് വിജയാനന്ദാശ്രമവളപ്പിൽ നടക്കും.