- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തങ്ങളെല്ലാം അപ്രതീക്ഷിതം; അവയുണ്ടായാൽ പിന്നെ നെഞ്ചത്തടിച്ചു കരഞ്ഞിട്ടു കാര്യമില്ല; മുൻകൂട്ടി ഒരുങ്ങുകയാണ് വേണ്ടതെന്നത് പയ്യന്നൂർ ഫയർഫോഴ്സിന്റെ തിയറി; മാട്ടൂൽ മോഡൽ ദുരന്തനിവാരണ സർവേ സംസ്ഥാന വ്യാപകമാകെ വ്യാപിപ്പിക്കും: ഒരു മുഴം നീട്ടിയെറിഞ്ഞവർ കൈയടി നേടുമ്പോൾ
കണ്ണൂർ: ദുരന്തങ്ങൾക്ക് ഒരു മുഴം മുൻപേ ഒരുങ്ങാനുള്ള പയ്യന്നൂർ ഫയർ ഫോഴ്സിന്റെ ബുദ്ധിപരമായ തീരുമാനത്തിന് സംസ്ഥാനത്തിന്റെ അംഗീകാരം. പയ്യന്നൂർ മോഡൽ ദുരന്തനിവാരണ സർവേ നടത്താൻ സംസ്ഥാനമാകെ ഒരുങ്ങികഴിഞ്ഞു.
ദുരന്തങ്ങളെല്ലാം അപ്രതീക്ഷിതമാണ്. എന്നാൽ അവയുണ്ടായാൽ പിന്നെ നെഞ്ചത്തടിച്ചു കരഞ്ഞിട്ടു കാര്യമില്ലെന്നും മുൻകൂട്ടി ഒരുങ്ങുകയാണ് വേണ്ടതെന്നുമാണ് പയ്യന്നൂർ ഫയർഫോഴ്സിന്റെ തിയറി. വെറുതെ ഡയലോഗ് അടിച്ചു വിടുക മാത്രമല്ല ഈക്കാര്യം പ്രാവർത്തികമാക്കാനും അവർ മുൻകൈയെടുത്തു.
കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പുകളും കഴിഞ്ഞ രണ്ടുവർഷത്തെ പ്രളയങ്ങളും കണക്കിലെടുത്താണ് മാട്ടൂർ പഞ്ചായത്തിൽ ദുരന്തനിവാരണ സർവേ നടത്തിയത്. ചിലഭാഗങ്ങളിൽ കടൽഭിത്തി നിർമ്മാണം പാതിവഴിയിലാണെന്നും ദുരന്തങ്ങളുണ്ടായാൽ ചിലയിടങ്ങളിൽ ഫയർ എൻജിനടക്കമുള്ള വാഹനങ്ങൾക്കെത്താൻ പറ്റാത്ത അവസ്ഥയാണെന്നും സർവേയിൽ കണ്ടെത്തുകയായിരുന്നു.
ഇതോടെ ഇത്തരം പ്രശ്നങ്ങൾ സംസ്ഥാനവ്യാപകമായി നേരിടുന്നുണ്ടെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് വകുപ്പ് സംസ്ഥാനത്തെ 124 ഫയർ സ്റ്റേഷൻ പരിധിയിലും ദുരന്തനിവാരണ സർവേനടത്തി മാപ്പുണ്ടാക്കാൻ തീരുമാനിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ബി.സന്ധ്യയാണ് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിനു കീഴിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങളെ ഉൾ്പെടുത്തി മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതേ മാതൃകയിൽസംസ്ഥാന വ്യാപകമായി സർവേ നടത്തിയ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം നൽകിയത്.
ഏകീകൃത സ്വഭാവത്തോടെ മുഴുവൻ സ്്റ്റേഷൻ പരിധിയിലും സർവേ നടത്തണമെന്നും ഇതിന്റെ റിപ്പോർട്ട് ഉടൻ നൽകണമെന്നും സന്ധ്യയുടെ ഉത്തരവിലുണ്ട്. സർവേ ഫലം ജില്ലാകലക്ടർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറണം. സിവിൽ ഡിഫൻസ് വളൻഡിയർമാരുടെ തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് ബീറ്റ് ഫയർ ഓഫീസർമാരെ നിയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ