- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഉദിച്ചു സൂര്യനായ് പിണറായി എന്ന ജ്വലിക്കും സൂര്യനാം സഖാവിനെ..കരുതി കാലത്തിൻ കുളമ്പടിക്കൊപ്പം കുതിച്ചുപാഞ്ഞിടാൻ കേരളം'; ചെട്ടികുളങ്ങര ഭഗവതിക്കായി അർപ്പിക്കുന്ന കുത്തിയോട്ട പാട്ടിനെ രാഷ്ട്രീയ പ്രചാരണത്തിനായി സിപിഎം പാരഡി ഗാനമാക്കിയെന്ന് പരാതി; മാവേലിക്കരയിലെ വിവാദം ഇങ്ങനെ
മാവേലിക്കര: കുഭഭരണിനാളുകളിൽ ഓണാട്ടുകരക്കാർ ചെട്ടിക്കുളങ്ങര ഭഗവതിക്ക് അനുഷ്ഠാന നിറവോടെ സമർപ്പിക്കുന്നതാണ് കുത്തിയോട്ട പാട്ട്. ത,ന,ന്ത എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള കുത്തിയോട്ടത്തിന്റെ വായ്ത്താരികൾ. അതോടെ ഓണാട്ടുകരയാകെ നിറയും. പിന്നെ സർവസമയവും ചുണ്ടിൽ ഈ ഈരടികളാണ്. കുത്തിയോട്ട പാട്ടിന്റെ ഈരടികളെ ഈ തിരഞ്ഞെടുപ്പ് കാലത്ത് വികലമായ രാഷ്ട്രീയ പാരഡി പാട്ടാക്കി സിപിഎം അവതരിപ്പിച്ചുവെന്നതാണ് ഇപ്പോൾ മാവേലിക്കരയിലെ വിവാദം. ചെട്ടിക്കുളങ്ങര കുത്തിയോട്ട പാട്ടിനെ സിപിഎം പാരഡി പാട്ടാക്കി എന്ന ആരോപണം മുറുകിയതോടെ നാട്ടിൽ പ്രതിഷേധം ഉയരുകയാണ്. പിണറായി വിജയനെയും ഭരണത്തെയും പ്രകീർത്തിച്ചാണ് പാരഡി ഗാനം. നാടൊന്നാകെ ഐക്യത്തോടെ കണക്കാക്കുന്ന അനുഷ്ഠാന രൂപത്തെ അപമാനിച്ചുവെന്ന പരാതി വ്യാപകമായതോടെ സിപിഎം വെട്ടിലായി. വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങളും നടന്നു. സോഷ്യൽ മീഡിയയിലും പ്രതിഷേധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
പാരഡി പാട്ടിന്റെ തുടക്കം ഇങ്ങനെ:
ഉദിച്ചു സൂര്യനായ് പിണറായി എന്ന ജ്വലിക്കും സൂര്യനാം സഖാവിനെ..കരുതി കാലത്തിൻ കുളമ്പടിക്കൊപ്പം കുതിച്ചുപാഞ്ഞിടാൻ കേരളം. ഓഖി നിപ്പയും പ്രളയം രണ്ടെണ്ണം നശിച്ചു കേരളംകരുതിയോ..ർ നിറഞ്ഞ പുഞ്ചിരി വിരിഞ്ഞ നെഞ്ചുമായി ഭയം കൂടാതെനാം കടന്നതും..സകല രാജ്യവും വിറപ്പിച്ചെത്തിയ മരുന്നതില്ലാതെ വൈറസാൽ സമസ്ത ലോകവും വിറങ്ങലിച്ചപ്പോൾ സമത്വഭാവത്തിൽ കടന്നതും
ഹരിദാസ് പല്ലാരിമംഗലം എന്ന ഗായകനാണ് പാരഡി ഗാനം ആലപിച്ചിരിക്കുന്നത്. സിപിഎം ഉമ്പർകാട് തെക്ക് ബ്രാഞ്ച് കമ്മിറ്റിയംഗം ദിനേശ്, ഉമ്പർകാട് സെൻട്രൽ ബ്രാഞ്ച് കമ്മിറ്റിയംഗം സുരേഷ് ബാബു എന്നിവരാണ് താനവട്ടം പാടുന്നത്. സംഭവം വിവാദമായതോടെ ഹരിദാസ് പല്ലാരിമംഗലം മാപ്പപേക്ഷിക്കുകയും തനിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി കുറിപ്പിറക്കുകയും ചെയ്തു. പാരഡി ഗാനത്തെയും ഗായകനെയും തള്ളി പ്പറഞ്ഞ് സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റിയും കുറിപ്പിറക്കി.
ഹരിദാസ് പല്ലാരിമംഗലത്തിന്റെ കുറിപ്പ്
പ്രിയമുള്ളവരെ ,
ഞാൻ കഴിഞ്ഞ ദിവസം ആലപിച്ച ഓണാട്ടുകരയുടെ തനതു കലാരൂപമായ കുത്തിയോട്ട ഈരടികളുടെ ആലാപനത്തിലൂടെ സമൂഹത്തിൽ ആർക്കെങ്കിലും വേദന ഉളവാക്കിയുണ്ടെങ്കിൽ സദയം ക്ഷമിക്കുക ..
ചെട്ടികുളങ്ങര ഭഗവതിയുടെ ഒരു വിശ്വാസി കൂടിയായ ഞാൻ അനുഷ്ഠാനകലയുടെ പവിത്രതയ്ക്ക് കോട്ടം തട്ടുമെന്ന പ്രവർത്തിയായിരുന്നില്ല അതിന്റെ നിർമ്മാണ ലക്ഷ്യം ..
കേവലം Wats appil മാത്രം ചില മിത്രങ്ങൾക്ക് സാഹോദരബുദ്ധ്യാ അയച്ചിരുന്നു ...
ചിലർ അത് FB യിലൂടെ പ്രചരിപ്പിച്ച സാഹചര്യത്തിലും .ആയതിന്റെ ലക്ഷ്യം വികലമായി എന്ന് എന്റെ പ്രിയ മിത്രങ്ങൾ ബോധ്യപ്പെടുത്തിയ സാഹചര്യത്തിലും ഞാൻ അതിൽ നിർവ്യാജം ഖേദിക്കുകയും പരദേവതാ സമക്ഷം പൊതു സമൂഹത്തിനു മുന്നിൽ മാപ്പു് ചോദിക്കുകയും ചെയ്യുന്നു.....!
ഇതിന് CPI(M) പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്നുകൂടി അറിയിക്കട്ടെ! ..!
എന്റെ അറിവിന്റെ പരിമിതിയെന്ന് കരുതുമല്ലൊ!
സ്‌നേഹാദരവോടെ സ്വന്തം
ഹരിദാസ് പല്ലാരിമംഗലം.
മാവേലിക്കര ഏരിയ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
ജനാധിപത്യവിശ്വാസികളെ, സഖാക്കളെ,
ചെട്ടികുളങ്ങര കുത്തിയോട്ട പാട്ടുമായി ബന്ധപ്പെടുത്തി, ഒരു പാരഡി ഗാനം ഇറക്കിയ ശ്രീ ഹരിദാസ് പല്ലാരിമംഗലം എന്ന ആൾ, സിപിഎം ആയോ സിപിഎം നേതൃത്വവുംമയോ യാതൊരുവിധ ബന്ധവുമില്ല, അത് തികച്ചും പാരടിഗാനം ഇറക്കി അളിന്റെ വ്യക്തിപരമായ കാര്യം മാത്രമാണ് വിശ്വാസവുമായി ബന്ധപ്പെട്ട ഈ വിഷയത്തെ
ഈ നിലയിൽ ദുർവിനിയോഗം ചെയ്തതിൽ അതിനെ അപലപിക്കുകയും,ആ നിലപാടിനെ തള്ളിപ്പറയുകയും ചെയ്യുന്നു...
സെക്രട്ടറി
കെ. മധുസൂദനൻ
സിപിഎം മാവേലിക്കര ഏരിയാകമ്മിറ്റി
യു ഡി എഫിനോടും എൽ ഡി എഫിനോടും ഒരുപോലെ സ്‌നേഹം കാട്ടിയിട്ടുള്ള മണ്ഡലമാണ് മാവേലിക്കര.എൽഡിഎഫിന്റെ എം.എസ്.അരുൺ കുമാറും യുഡിഎഫിലെ കെ.കെ.ഷാജുവും ബിജെപി സ്ഥാനാർത്ഥിയായ കെ.സഞ്ജുവുമാണ് മത്സരിക്കുന്നത്.