- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്ത രാഘവേന്ദ്രയോടൊപ്പമുണ്ടായിരുന്ന ടാക്സി ഡ്രൈവറെ എൻ.ഐ.എ വിട്ടയച്ചു. തലപ്പുഴ കമ്പമല സ്വദേശിയായ തമിഴ് യുവാവിനെ ഇന്നലെ വൈകിട്ടോടെയാണ് വിട്ടയച്ചത്. നവംബർ അഞ്ചിനാണ് രാഘവേന്ദ്രയോടൊപ്പം ടാക്സി ഡ്രൈവറായ യുവാവിനെയും തമിഴ്‌നാട്ടിൽ നിന്നും വിരുന്നുവന്ന ബന്ധുവിനെയും എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്.
നവംബർ ആറിന് ബന്ധുവിനെ വിട്ടയച്ചിരുന്നു. എന്നാൽ, കമ്പമല സ്വദേശിയായ യുവാവിനെ കുറിച്ച് ബന്ധുക്കൾക്ക് പോലും എൻ.ഐ.എ സൂചന നൽകിയിരുന്നില്ല. ഇതേതുടർന്ന് ബന്ധുക്കൾ ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. രണ്ടു ദിവസങ്ങൾക്ക് ശേഷം ചോദ്യം ചെയ്യലിനായി എൻ.ഐ.എ ഓഫിസിൽ ഹാജരാകാൻ യുവാവിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇയാളുടെ വാഹനവും മൊബൈൽ ഫോണും എൻ.ഐ.എ കൈവശമാണുള്ളത്.
Next Story