- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോറസ് തട്ടി സ്കൂട്ടർ മറിഞ്ഞു: അടിയിലേക്ക് വീണത് ഭർത്താവിനൊപ്പം യാത്ര ചെയ്ത വീട്ടമ്മ: അപകടം തിരുവല്ല ബൈപ്പാസിൽ; മരിച്ചത് കോന്നി പൊന്തനാംകുഴി സ്വദേശി മേഴ്സി മത്തായി
തിരുവല്ല: സ്‌കൂട്ടറിടിച്ച് വീഴ്‌ത്തിയ ടോറസിന് അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോന്നി പൊന്തനാംകുഴി സ്വദേശി മേഴ്സി മത്തായി (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെ ബൈപ്പാസിലെ ചിലങ്ക ജങ്ഷന് സമീപത്തെ മേൽപ്പാലത്തിലായിരുന്നു അപകടം.
ഭർത്താവ് ടി.എം മത്തായിക്കൊപ്പം ഹോണ്ട ആക്ടീവ സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു മേഴ്സി. പിന്നാലെ വന്ന ടോറസ് സ്‌കൂട്ടറിൽ തട്ടി. നിയന്ത്രണം നഷ്ടമായി മറിഞ്ഞ സ്‌കൂട്ടറിൽ നിന്ന് മേഴ്സി ടോറസിന് അടിയിലേക്ക് വീഴുകയായിരുന്നു.
ടയർ ശരീരത്തിലൂടെ കയറി ഇറങ്ങി മേഴ്സി തൽക്ഷണം മരിച്ചു. ഏതാനും വാര മേഴ്സിയുമായി ലോറി ഉരുണ്ടു നീങ്ങിയിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഇരുവരും. ഭർത്താവ് മത്തായി പരുക്കേൽക്കാതെ രക്ഷപെട്ടു.
Next Story