- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകനെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ല; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രതിഷേധം കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി; ഒടുവിൽ കാമുകന്റെ സഹായംതേടി പൊലീസും
ഇൻഡോർ: കാമുകനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രതിഷേധം. നഗരത്തിലെ കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറിയിരുന്നാണ് പെൺകുട്ടി പ്രതിഷേധിച്ചത്. മധ്യപ്രദേശിലെ പ്രദേശിപുരയിലാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാമുകനെ വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറിയിരുന്നത്. അനുരഞ്ജന ശ്രമങ്ങളെല്ലാം പാളിയതോടെ പൊലീസ് ഒടുവിൽ കാമുകന്റെ സഹായേ തേടി. കാമുകനെ കൊണ്ട് ഫോണിൽ വിളിപ്പിച്ചാണ് പെൺകുട്ടിയെ പൊലീസ് താഴെയിറക്കിയത്.
ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിപ്പിച്ച് തരണമെന്നായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആവശ്യം. എന്നാൽ കാമുകനുമായുള്ള ബന്ധത്തിൽ മാതാവ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതേതുടർന്നാണ് പെൺകുട്ടി പരസ്യബോർഡിന് മുകളിൽ കയറി ഭീഷണിമുഴക്കിയത്.
കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന പെൺകുട്ടിയെ കണ്ട് നാട്ടുകാർ റോഡിൽ തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും തന്റെ ആവശ്യത്തിൽ പെൺകുട്ടി ഉറച്ചുനിന്നു. ഇതോടെയാണ് പെൺകുട്ടിയുടെ കാമുകനെ പൊലീസ് ഫോണിൽ വിളിച്ചത്. പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ച കാമുകൻ നിർബന്ധിച്ചതോടെ പെൺകുട്ടി പരസ്യബോർഡിന് മുകളിൽനിന്നും താഴെ ഇറങ്ങുകയായിരുന്നു.
മറുനാടന് ഡെസ്ക്