തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൻ എബ്രഹാം ബിജെപിയിൽ ചേർന്നു. ബിനീഷ് കോടിയേരി വിഷയത്തിലെ സിപിഎം നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് എബ്രഹാം പറഞ്ഞു.

നേരത്തെ ലോറൻസിന്റെ കൊച്ചുമകൻ ബിജെപി സമരവേദിയിലെത്തിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മകനും ബിജെപി അംഗത്വമെടുത്തത്.