കോന്നി: ചാർജ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഭയന്നു പോയ വീട്ടുകാർ വീടുവിട്ടോടി. ഇന്ന് പുലർച്ചെ നാലരയോടെ കോന്നി എലിയറയ്ക്കലിലാണ് സംഭവം. കാളൻചിറ വീട്ടിൽ ആഷിക്കിന്റെ ഓപ്പോ റെനോ 2 മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത് .

മുപ്പതു ശതമാനം ഉള്ള ബാറ്ററി ചാർജ് ചെയ്തു പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ വലിയ പുക ഉയരുകയും ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കുട്ടികളെയും കൊണ്ട് ആഷിക്ക് പുറത്തു ചാടിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി .ഫോൺ പൂർണ്ണമായും കരിഞ്ഞു പോയി .

ഇതേ പോലുള്ള സംഭവങ്ങൾ പലയിടത്തും ഉണ്ടായിട്ടുണ്ട് . മൊബൈൽ ബാറ്ററി ഷോർട്ടായാൽ പൊട്ടി തെറിക്കാൻ സാധ്യത കൂടുതലാണെന്ന് മൊബൈൽ ഫോൺ ടെക്നീഷ്യന്മാർ പറയുന്നു.