തിരുവനന്തപുരം: കേന്ദ്ര സർക്കാറിനേയും പ്രധാനമന്ത്രിയേയും നരേന്ദ്ര മോദിയേയും ആക്ഷേപിച്ച് കേരളത്തിലെ താക്കോൽ സ്ഥാനത്തുള്ള ഉദ്യോഗസ്ഥർ ഫേസ് ബുക്ക് പോസ്റ്റിടുന്നുവെന്ന പരാതി ഗൗരവത്തോടെ എടുക്കാൻ കേന്ദ്ര ഏജൻസികൾ. കേരളത്തിലെ പ്രധാന പദവികളിലുള്ള എല്ലാ ഉദ്യോഗസ്ഥരുടേയും സോഷ്യൽ മീഡിയാ പോസ്റ്റുകൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കും. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം നടക്കുന്നുണ്ടോ എന്നാകും അന്വേഷണം.

സൈബർ സഖാക്കളും പോലും ചെയ്യാത്ത രീതിയിൽ മര്യാദയില്ലാത്ത പോസ്റ്റുകൾ പലരും ഇടുന്നതായി പരാതിയുണ്ട്. കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും കേന്ദ്രത്തെ വിമർശിക്കുന്നു. കുടുംബശ്രീ എൻ.ആർ.ഒ. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സജിത് സുകുമാരൻ കേന്ദ്ര പദ്ധതികളെ പോലും ആക്ഷേപിച്ച് പരസ്യ പ്രതികരണം നടത്തിയെന്ന പരാതിയെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.

ഇതിനിടെ പിണറായി സർക്കാരിനെ വെട്ടിലാക്കിയ വിഷയത്തിലും സജിത് സുകുമാരൻ പരസ്യ പ്രതികരണം നടത്തി. മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായവരുടെ മോചനത്തിന് ശേഷമായിരുന്നു പ്രതികരണം. മനസ്സു നിറഞ്ഞു കണ്ണുകളും... എന്ന കാപ്ഷനോടെയാണ് ആ ചിത്രം ഫെയ്‌സ് ബുക്കിൽ ഇട്ടത്. താഹയും അമ്മയും നിൽക്കുന്ന ചിത്രമാണ് സജിത്ത് സുകുമാരൻ ഇട്ടത്. മോദിയെ വിമർശിച്ച ഈ ഉദ്യോഗസ്ഥൻ പരോക്ഷമായി സംസ്ഥാന സർക്കാരിനെയാണ് കളിയാക്കുന്നത്. താഹയേയും ്അലനേയും യുഎപിഎ കേസിൽ പെട്ടത് സംസ്ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതയാണെന്ന വാദം ചർച്ചയായിരുന്നു. ഇതിനെ അനുകൂലിക്കുന്നതാണേ്രത മനസ്സു നിറഞ്ഞു കണ്ണുകളും... എന്ന കാപ്ഷൻ.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ആവിഷ്‌ക്കരിക്കുന്ന ഗ്രാമീണ ഉപജീവന ദൗത്യങ്ങൾക്ക് പിന്തുണയും സഹായവും നൽകാനുള്ള നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ (എൻ.ആർ.ഒ.) അംഗീകാരം കേരളത്തിൽ കുടുംബശ്രീക്ക് ലഭിച്ചിരുന്നു. ഗ്രാമിണ വികസന പദ്ധതിക്ക് ദീൻ ദയാൽ ഉപാധ്യയുടെ പേരിട്ടതിനെ ആക്ഷേപിച്ച് അദ്ദേഹം എഴുതിയത് ജെ എൻ യു വിന്് ഗോഡ്സെയുടെ പേരിടുന്നകാലം വിദുരമല്ലന്നാണാണ് സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തിയത്.

'അതിസമ്പന്നരിൽ അംബാനി ഒന്നാമത്. അദാനി രണ്ടാമത്. മോദി അവതാരലക്ഷ്യം പൂർത്തിയാക്കി. കോവിഡ്, കൊറോണ, വാക്സിൻ, ഗോമൂത്രം...വീട്ടിൽ പോടേ.. നിന്ന് അലമ്പാതെ. ഇനി വേണം ആ താടിയൊന്ന് വെട്ടി നേരെയാക്കാൻ. ആരവിടെ!' തുടങ്ങി, പല പോസ്റ്റുകളും ഈ ഉദ്യോഗസ്ഥൻ ഇട്ടിരുന്നു. ഈ പോസ്റ്റുകൾ പരിവാർ അനുകൂലികൾ ചർച്ചയാക്കിയിരുന്നു. ഇതോടെയാണ് വിഷയം കേന്ദ്ര ഏജൻസികൾക്ക് മുമ്പിലെത്തിയത്. ഇക്കാര്യം ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടു ചെയ്യുകയും ചെയ്യും.

സർക്കാരിന്റെ ഭാഗമായുള്ളവർ കേന്ദ്ര പദ്ധതികളെ വിമർശിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് പ്രാഥമിക നിഗമനം. ഇത്തരക്കാരെ നിരീക്ഷിച്ച് വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറാനാണ് സാധ്യത. ഗ്രാമിണ വികസന പദ്ധതിക്ക് ദീൻ ദയാൽ ഉപാധ്യയുടെ പേരിട്ടതിനെ ആക്ഷേപിച്ച് കുടുംബശ്രീ എൻ.ആർ.ഒ. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സജിത് സുകുമാരൻ എഴുതിയത് ജെ എൻ യു വിന്് ഗോഡ്‌സെയുടെ പേരിടുന്നകാലം വിദുരമല്ലന്നാണ്

'അതിസമ്പന്നരിൽ അംബാനി ഒന്നാമത്. അദാനി രണ്ടാമത്. മോദി അവതാരലക്ഷ്യം പൂർത്തിയാക്കി. കോവിഡ്, കൊറോണ, വാക്‌സിൻ, ഗോമൂത്രം...വീട്ടിൽ പോടേ.. നിന്ന് അലമ്പാതെ. ഇനി വേണം ആ താടിയൊന്ന് വെട്ടി നേരെയാക്കാൻ. ആരവിടെ!' തുടങ്ങി, തലയിൽ കമ്മയൂണിസ്റ്റ് ഭാന്ത്ര് പിടിച്ച സൈബർ സഖാക്കളെക്കാൾ താഴ്ന്ന നിലവാരത്തിലാണ് ഉന്നത സർക്കാർ ജീവനക്കാരന്റെ അതും കേന്ദ്രപദ്ധതിയുടെ ഭാഗമായി ശബളം പറ്റുന്ന ആളിന്റെ ഫേസ് ബുക്ക് എഴുത്തുകൾ എന്നാണ് പരിവാറുകാരുടെ പരാതി. ജന്മഭൂമിയും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്ക് പരാതി കിട്ടിയത്.