- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദി ഇന്ദ്രപ്രസ്ഥത്തിലേക്ക് മാറിയതോടെ ഗുജറാത്ത് മോഡൽ വികസനം കാറ്റഴിച്ചു വിട്ട ബലൂണായി; പകരമെത്തിയ മുഖ്യമന്ത്രിമാർ ആർക്കും കസേര ഉറച്ചില്ല; വിജയ് രൂപാണിയെ മാറ്റിയതിൽ മോദിക്കെതിരെ പോസ്റ്റിട്ട് മകൾ; വികാസ് പുരുഷ് ഇമേജ് ദേശീയ തലത്തിൽ യോഗിക്ക്; മോദി പ്രഭാവം മങ്ങി തുടങ്ങിയോ?
അഹമ്മദാബാദ്: ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് എതിർശബ്ദമില്ലാത്ത സമയമാണ് ഇപ്പോൾ. ദേശീയ തലത്തിൽ കൂടതൽ റോൾ വഹിക്കുമെന്ന് കരുതിയ ബിജെപിയിലെ നേതാക്കളെല്ലാം അവിചാരിതമായോ അല്ലാതെയോ രാഷ്ട്രീയ വിരാമത്തിലേക്ക് കടന്നു കഴിഞ്ഞു. അതേസമയം പ്രായം കൊണ്ടും ജനപിന്തുണ കൊണ്ടും യോഗി ആദിത്യനാഥ് എന്ന കാവിധാരിയായ രാഷ്ട്രീയക്കാരൻ ബിജെപിയിൽ കൂടുതൽ കരുത്തനാകുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രഭാവം ദേശീയ തലത്തിൽ മങ്ങിത്തു ടുങ്ങിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മോദി തന്നെയാണ് ബിജെപിയുടെ ഇപ്പോഴത്തെ പോസ്റ്റർ ബോയി. ഇനി ഒരങ്കത്തിന് കൂടി മോദിക്ക് കഴിയുമോ എന്ന ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വിജയ് രൂപാണിയെ നീക്കി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടു വന്നതിലും മോദിയുടെ ആശങ്ക പ്രകടമാണെന്നാണ് അണിയറ സംസാരം.
ഉത്തർപ്രദേശിൽ യോഗിയുടെ വൺമാൻ ഷോ നടക്കുമ്പോൾ മറ്റൊരു ബിജെപി മുഖ്യമന്ത്രിക്കും അത്രയ്ക്ക് പേരെടുക്കാൻ സാധിച്ചിട്ടില്ല. മുൻകാലങ്ങളിൽ മോദി ഗുജറാത്തിലെ വികസന കാര്യത്തിൽ പയറ്റിയ തന്ത്രങ്ങൾ തന്നെയാണ് ഇപ്പോൾ യോഗിയും നടത്തുന്നത്. ആർഎസ്എസ് താൽപ്പര്യം അടക്കം ഇതിൽ കൃത്യമായി വായിച്ചെടുക്കാൻ സാധിക്കും. നരേന്ദ്ര മോദി തട്ടകമായ ഗുജറാത്ത് വിട്ടശേഷം ബിജെപിക്ക് സംസ്ഥാനത്ത് ഉറച്ച് നിൽക്കാൻ കഴിഞ്ഞിട്ടില്ല. ഏഴു വർഷത്തിനിടെ ഗുജറാത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ ഉണ്ടായി. മോദി ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ബിജെപി. പതറിപ്പോയത് നമ്മൾ കണ്ടതാണ്.
മോദിയുടെ ദിവസങ്ങൾ നീണ്ടുനിന്ന ക്യാമ്പയിനിലൂടെ സർവശക്തിയുമെടുത്ത് നടത്തിയ പോരാട്ടത്തിന് ഒടുവിലാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. അതിനാൽ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാൻ 14 മാസം ശേഷിക്കെ നടത്തിയ നേതൃമാറ്റം പലതും പറയുന്നുണ്ട്. മോദിയെ മുനിർനിർത്തി പ്രചരിപ്പിച്ച ഗുജറാത്ത് മോഡൽ ഇന്ന് ഗുജറാത്തിൽ തന്നെ ചെലവാകുന്നില്ല. സംസ്ഥാനത്ത് പ്രധാനമായും സമ്പത്ത് കൈകാര്യം ചെയ്യുന്ന പട്ടേൽ വിഭാഗത്തിനിടയിൽ നിന്നുയർന്ന രോഷം അതിന് തെളിവാണ്. അത് മനസ്സിലാക്കിയാണ് ബിസിനസ്സുകാരൻ കൂടിയായ ഭൂപേന്ദ്ര പട്ടേലിനെ ബിജെപി. പുതിയ മുഖ്യമന്ത്രിയാക്കിയതും.
മോദിയുടെ തുറപ്പുചീട്ടായിരുന്ന ഗുജറാത്ത് മോഡൽ കാറ്റഴിച്ചുവിട്ട ബലൂൺ പോലെയായിരിക്കുന്നു. എങ്ങനെയെങ്കിലും കാറ്റുനിറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി മാറ്റത്തിലൂടെ നടക്കുന്നത്. ഭൂപേന്ദ്ര പട്ടേൽ അവസാനത്തെ പരീക്ഷണമാണ്. അതേസമയം തുടർഭരണത്തിൽ തന്നേക്കാൾ ആരും വളരേണ്ടെന്ന മോദി താൽപ്പര്യവും ഇതിൽ പ്രതിഫലിക്കുന്നതായി കാണാം. ഗുജറാത്തിൽ കോൺഗ്രസിനേക്കാൾ ആം ആദ്മിയാണ് പ്രധാന എതിരാളിയായി മാറുന്നത്. കഴിഞ്ഞ ഫെബ്രുവരിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പ്. ഡൽഹിയിലെ ആം ആദ്മി പാർട്ടിക്ക് ലഭിച്ചത് 14 ശതമാനത്തോളം വോട്ട് വിഹിതമായിരുന്നു. ബിജെപിയുടെ കോട്ടയായ നഗര മേഖലകളിൽ ആം ആദ്മി കടന്നുകയറി. സൂറത്തിൽ അവർ രണ്ടാം സ്ഥാനത്തെത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലോക്‌സഭാ മണ്ഡലമായ ഗാന്ധിനഗർ ഉൾപ്പെടുന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിലേയ്ക്ക് ഒക്ടോബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. അതിന് മുന്നോടിയായാണ് ആം ആദ്മി കരുത്തുറപ്പിക്കുന്നത്. ഗുജറാത്ത് മോഡലിന്റെ മങ്ങലിൽ യോഗിക്ക് യു.പി. മോഡലിനെ ഉയർത്തി പിടിക്കാം. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാൽ യു.പി. മോഡലിനും യോഗി ആദിത്യനാഥിനും വേണ്ടി ഡൽഹിയിൽ ചരടുവലികൾ ശക്തമാകുമെന്നത് ഉറപ്പാണ്.
മോദി-ഷാമാരിലേയ്ക്ക് മാത്രമായി നിൽക്കുന്ന അധികാര കേന്ദ്രീകരണത്തെ ചോദ്യംചെയ്യാൻ ആളുകൾ ഉണ്ടാകുന്ന കാലം വിദൂരമല്ല. മോദി-ഷാമാരെ ഇഷ്ടമില്ലാത്തവർ യോഗിക്ക് വേണ്ടി മുറവിളി കൂട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയേക്കാം. യോഗി ആദിത്യനാഥ് അതോടെ പാർട്ടിയിൽ ശക്തനായി മാറും. യോഗി ബിജെപിയുടെ പുതിയൊരു ബ്രാൻഡായി മാറും. അത് ബിജെപിയുടെ ഭാവി രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവാകും. 2024-ൽ യോഗി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതു വരെ അത് എത്തിയേക്കാം.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യമായ വിമർശനങ്ങളും സ്വന്തം പാളയത്തിൽ നിന്നും ഉയർന്നു തുടങ്ങി എന്നതും ശ്രദ്ധേയമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രുപാണിയെ മാറ്റിയതിൽ അതൃപ്തി പരസ്യമാക്കി മകൾ രംഗത്തും വന്നതും ശ്രദ്ധേണാണ്. ഫേസ്‌ബുക്കിലാണ് വിജയ് രൂപാണിയുടെ മകൾ രാധിക അതൃപ്തി വ്യക്തമാക്കിയത്. പരുക്കൻ പ്രകൃതക്കാർക്ക് മാത്രമേ നല്ല നേതാവാകാൻ കഴിയുകയുള്ളോ എന്ന് രാധിക ചോദിക്കുന്നു. അക്ഷർധാം ആക്രമണം നടന്നപ്പോൾ മോദിയക്കാൾ മുൻപ് അവിടെ എത്തിയത് രുപാണിയാണെന്നും രാധിക ഫേസ്‌ബുക്കിൽ കുറിച്ചു.
ഗുജറാത്തിലെ വിശാല താൽപര്യം പരിഗണിച്ചാണ് രാജിയെന്നായിരുന്നു വിജയ് രൂപാണി പറഞ്ത്.. പാർട്ടിയുമായി ഒരു പ്രശ്‌നങ്ങളുമില്ലെന്നും രൂപാണി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലിന്റെ രാജിയെ തുടർന്ന് 2016 ൽ ആണ് വിജയ് രൂപാണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
മറുനാടന് ഡെസ്ക്