- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാപ്പ് പറഞ്ഞത് ധാരാളം; കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തന്നെ അപമാനിച്ചവരോട് ക്ഷമിച്ചെന്ന് യുവനടി; ഇനി കേസുമായി മുന്നോട്ട് പോകുന്നതിന് താൽപര്യമില്ല; നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് രണ്ടുയുവാക്കളെയും കസ്റ്റഡിയിൽ എടുത്തതോടെ
കൊച്ചി: ഷോപ്പിങ് മാളിൽ വച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചവരോട് ക്ഷമിച്ചെന്ന് യുവനടി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഈ കേസുമായി മുന്നോട്ട് പോകുന്നതിന് താത്പര്യമില്ലെന്നും നടി വ്യക്തമാക്കി. തന്നെ സഹായിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത മാധ്യമങ്ങളോടും പൊലീസിനോടും നടി നന്ദി അറിയിക്കുകയും ചെയ്തു.
കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച വൈകിട്ട് കളമശേരിയിൽ വച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യം ചെയ്തു വരികയായിരുന്നു.
ഞായറാഴ്ച രാവിലെ, തങ്ങൾ നടിയ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പരിചയപ്പെടാനാണ് ശ്രമിച്ചതെന്നും കാട്ടി യുവാക്കൾ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസിൽ കീഴടങ്ങാൻ ശ്രമം നടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
നടി ഇൻസ്റ്റാഗ്രാമിൽ സംഭവം പോസറ്റു ചെയ്തതോടെയാണ് വിവാദമായി മാറുന്നത്. നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. സോഷ്യൽ മീഡിയയിൽ പതിവായി ശബ്ദമുയർത്തുന്ന വ്യക്തിയല്ല ഞാൻ. എന്നാൽ ഇന്ന് നടന്ന സംഭവം പറയാതെ വയ്യ. രണ്ട് പേർ എന്നെ ഹൈപ്പർ മാർക്കറ്റിൽ വച്ച് പിന്തുടരുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. രണ്ട് പേരിൽ ഒരാളാണ് തിരക്കിനിടയിൽ എന്റെ ശരീരത്തെ സ്പർശിച്ച് കടന്നുപോയത്.
ആദ്യം അയാൾക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. അതിനാൽ തന്നെ ഞാൻ പ്രതികരിച്ചില്ല. നല്ലതല്ലാത്ത ഒരു സ്പർശനവും നമുക്ക് മനസ്സിലാകും. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവൾ എന്റെ അരികിൽ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. എന്നാൽ ഞാൻ ആകെ ഞെട്ടലിലായിരുന്നു. പിന്നീട്, ഇതുചോദിക്കാൻ അവരുടെ അരികിലേക്ക് നടന്നപ്പോൾ കണ്ടില്ലെന്ന് നടിച്ച് മാറി. എനിക്ക് മനസ്സിലായി എന്ന് അവർ അറിയണമെന്ന് കരുതിയാണ് അത് ചെയ്തത്.
അവരോട് ദേഷ്യം വന്നെങ്കിലും ഒന്നും പറയുവാൻ സാധിച്ചിരുന്നില്ല. പിന്നീട്, കൗണ്ടറിൽ പണമടയ്ക്കുവാൻ നിൽക്കുന്ന സമയത്ത് അവർ എന്റെയും സഹോദരിയുടേയും അരികിൽ എത്തി സംസാരിക്കുവാൻ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് ഞാൻ അഭിനയിച്ചത് എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. അതേസമയം, അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകുവാൻ പറയുകയും ചെയതു. അമ്മ ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവർ അവിടെ നിന്നും പോയിരുന്നു. ഒരു കുറ്റബോധവും ഇല്ലാതെയാണ് അവർ നടന്നുനീങ്ങിയത്.
നടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവർ ലുലു മാളിലേക്ക് എത്തിയത് മെട്രോ റെയിൽ വഴിയാണ്. സംഭവശേഷവും ഇവർ മെട്രോയിൽ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ