- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 40 രൂപയും ഗ്രാമിന് അഞ്ചു രൂപയും കുറഞ്ഞു; റെക്കോർഡ് വിലയിൽ നിന്നും ഇടവേളയെടുത്ത് കനകം
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ സ്വർണവില വർധനവിൽ നേരിയ മാറ്റം. വിലയിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇപ്പോൾ നേരിയ ഇടിവ് ഉണ്ടായിരിക്കുന്നത്. പവന് 40 രൂപയും ഗ്രാമിന് അഞ്ചു രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 56,760 രൂപയിലും ഗ്രാമിന് 7,095 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.
ഇതിനിടെ, 18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,870 രൂപയില്‍ തുടരുന്നതായാണ് റിപ്പോർട്ടുകൾ.
സ്വർണവിലയിൽ തുടര്‍ച്ചയായുള്ള ആറ് ദിവസത്തെ മുന്നേറ്റത്തിനു ശേഷമാണ് ഇന്ന് വിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച പവന് 320 രൂപയും ബുധനാഴ്ച പവന് 480 രൂപയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വീതം വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ, ഒരാഴ്ചയ്ക്കിടെ ഏകദേശം 2,200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയർന്നത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണം എത്തിയത്. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 ഒടുവിൽ കടന്നത്.
പക്ഷെ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയും എത്തി. പക്ഷെ ആറുദിവസമായി വീണ്ടും സ്വർണവില കുതിച്ചതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു. തുടർന്നുവരുന്ന പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷങ്ങൾ കാരണമാണ് സ്വർണവില വർധിക്കുന്നത്.