- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സ്വർണവില വർധിച്ചു; കുതിച്ചത് 57,000 രൂപയിലേക്ക്; സർവകാല റെക്കോർഡിലേക്ക് വീണ്ടും കനക വില
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഇതോടെ വീണ്ടും കനക വില സർവകാല റിക്കാർഡിൽ. പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,880 രൂപയിലും ഗ്രാമിന് 7,110 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതിനിടെ 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയിൽ എത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയിലുമായി സർവകാല റെക്കോർഡിൽ ആയിരുന്ന സ്വർണവില പിന്നീട് 400 രൂപയോളം കുറഞ്ഞെങ്കിലും വീണ്ടും കുതിപ്പാണ് സ്വർണത്തിന്.
സെപ്റ്റംബർ 27നും ബുധനാഴ്ചയും രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും എന്ന റിക്കാർഡാണ് പഴങ്കഥയായത്. ബുധനാഴ്ച സ്വർണവില 400 രൂപ വർധിക്കുകയും ചെയ്തിരുന്നു.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണം എത്തിയത്.