- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു; പവന് 56,800 രൂപയായി ഉയർന്നു; പിടിതരാതെ തങ്ക വില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 400 രൂപയാണ് കൂടി 56,800 രൂപയായി ഉയർന്നിരിക്കുകയാണ്. ചൊവ്വാഴ്ച 56,400 രൂപയായിരുന്നു സ്വർണത്തിന്റെ വില.
ഗ്രാമിന്റെ വിലയിലും നേരിയ വർദ്ധനവ് ഉണ്ട്. ഗ്രാമിന് 50 രൂപ കൂടി 7100 രൂപയായി.
സെപ്റ്റംബര്‍ 27ന് റെക്കോഡ് നിലവാരമായ 56,800 എത്തിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേരിയതോതില്‍ വില കുറയുകയും ചെയ്തിരുന്നു.
ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസ് ഫെഡ് റിസര്‍വിന്റെ നിരക്ക് കുറയ്ക്കലുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 2,659 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം ഇപ്പോൾ നടക്കുന്നത്.
Next Story