- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; ഒരു ദിവസത്തിന് ശേഷം സ്വർണവില കൂടുന്നത് സർവ്വകാല റെക്കോർഡിലേക്ക്; ചരിത്ര നേട്ടത്തിൽ കനകം
കൊച്ചി: കേരളത്തിൽ വീണ്ടും ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം സ്വർണവില വീണ്ടും സർവകാല റിക്കാർഡിലെത്തി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വർണവില പവന് 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്. പശ്ചിമേഷ്യയിൽ നടന്നു വരുന്ന സംഘർഷത്തെ തുടർന്നാണ് സ്വർണം പുതിയ ഉയരം കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുദിവസത്തെ വർധനവിനും ഒരു ദിവസത്തെ വിശ്രമത്തിനും ശേഷമാണ് സ്വർണവില ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത്. ബുധനാഴ്ച പവന് 480 രൂപയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വീതം സ്വർണവില വർധിച്ചിരിന്നു.
കഴിഞ്ഞ ശനിയാഴ്ച പവന് 600 രൂപയും വെള്ളിയാഴ്ച 480 രൂപയും കൂടിയിരുന്നു. ഇതോടെ, ഒരാഴ്ചയ്ക്കിടെ ഏകദേശം 2,200 രൂപയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് ഇപ്പോൾ തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ കുതിപ്പ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില.
ശേഷമുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണം എത്തിയത്. സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.
പക്ഷെ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെ എത്തി. പക്ഷെ ആറുദിവസമായി വീണ്ടും സ്വർണവിലയിൽ കുതിപ്പ് തുടര്‍ന്നതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു. ഇപ്പോൾ തുടർന്നുവരുന്ന പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ കുതിപ്പ് ഉണ്ടായിരിക്കുന്നത്.