- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലയിൽ 22 ശതമാനം വരെ ഇടിവ്; വ്യാപരികൾ ഹാപ്പിയാണ്; ഡല്‍ഹിയിലെ മൊത്തവിപണയില്‍ 50 ശതമാനത്തോളം ഇടിവ്; തക്കാളി വില കുറഞ്ഞെന്ന് കേന്ദ്രസർക്കാർ
ഡല്‍ഹി: തക്കാളിയുടെ വില കുറഞ്ഞതായി കേന്ദ്രസർക്കാർ. മെച്ചപ്പെട്ട ലഭ്യത കാരണം തക്കാളി ചില്ലറ വില്‍പ്പന വില ഒരു മാസത്തിനിടെ 22 ശതമാനത്തിലധികം ഇടിഞ്ഞതായിയാണ് അവകാശവാദം.
നവംബര്‍ 14 വരെയുള്ള കണക്കുകൾ അനുസരിച്ച്, തക്കാളിയുടെ ശരാശരി ചില്ലറ വില കിലോഗ്രാമിന് 52.35 രൂപയായിരുന്നു. ഒക്ടോബര്‍ 14-ന് കിലോയ്ക്ക് 67.50 രൂപ ഉണ്ടായിരുന്നതില്‍ നിന്നാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്.
ഡല്‍ഹിയിലെ മൊത്തവിപണയില്‍ 50 ശതമാനത്തോളം വില ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും ഉപഭോക്തൃകാര്യ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ ആസാദ്പുര്‍ മാര്‍ക്കറ്റില്‍ ക്വിന്റലിന് 5883 രൂപ ഉണ്ടായിരുന്നത് 2969 രൂപ ആയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
2022-23 വര്‍ഷത്തില്‍ 204.25 ലക്ഷം ടണ്ണാണ് രാജ്യത്തെ തക്കാളി ഉത്പാദനം. ഇതില്‍ നിന്ന് നാലു ശതമാനം വര്‍ധനയോടെ 2023-24ല്‍ 213.20 ലക്ഷം ടണ്‍ തക്കാളി ഉത്പാദനമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
ഒക്ടോബറിൽ ആന്ധ്രായിലും കര്‍ണാടകയിലും നീണ്ടുനിന്ന മഴ വിളകളെ ബാധിച്ചതാണ് വിലക്കയറ്റത്തിന് കാരണമായത്. എന്നാല്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വരവോടെ വിതരണം മെച്ചപ്പെട്ടതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.