- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 ബെക്കിംഗ്ഹാം കൊട്ടാരങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ള അതിസമ്പന്നന്; ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി; റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വാചാലരായി പാശ്ചാത്യ മാധ്യമങ്ങള്‍; ഓഹരി വിപണിയിലെ നഷ്ടത്തില്‍ ആസ്തി 100 ബില്യണ്‍ ഡോളറില്‍ താഴെയെത്തി
20 ബെക്കിംഗ്ഹാം കൊട്ടാരങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ള അതിസമ്പന്നന്
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആഗോള തലത്തില്‍ തന്നെ മാധ്യമങ്ങളില്‍ നിറയുകയാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ മുകേഷ് അംബാനിയെ വിശേഷിപ്പിക്കുന്നത് 20 ബക്കിംഗ്ഹാം കൊട്ടാരങ്ങള്‍ വാങ്ങാന്‍ ധനശേഷിയുള്ള അതിസമ്പന്നനാണ് അദ്ദേഹംഎന്നാണ്. ഏഷ്യയില്‍ 814 ശതകോടീശ്വരന്‍മാര്‍ ഉണ്ടെങ്കിലും മുകേഷ് അംബാനിക്ക് മാത്രമേ ഇതിന് കഴിയൂ എന്നാണ് അവര്‍ പറയുന്നത്.
ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനി ആണെന്നാണ്. 8 ബില്യണ്‍ പൗണ്ടിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് മാഗസിന്‍ പറയുന്നത്. ഫോബ്സ് മാസികയുടെ കണക്കുകൂട്ടല്‍ പ്രകാരം ബക്കിംഗ്ഹാം കൊട്ടാരത്തിന് വിലയിട്ടിരിക്കുന്നത് 3.9 ബില്യണ്‍ പൗണ്ടാണ്. പെട്രോ കെമിക്കല്‍ വ്യവസായം, എണ്ണശുദ്ധീകരണ ശാലകള്‍ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് മുന്നേറുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല റിലയന്‍സിന്റെ സ്വന്തമാണ്. ഗുജറാത്തിലെ ജാംനഗറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രതിദിനം 660000 ബാരല്‍ എണ്ണയാണ് ഇവിടെ ഉത്പ്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ടെലികോം മേഖലയിലും റിലയന്‍സ് ഗ്രൂപ്പ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നാണ് റിലയന്‍സ് ജിയോ. പിതാവായ ധിരൂഭായി അംബാനി തുടങ്ങി വെച്ച റിലയന്‍സ് എന്ന സ്ഥാപനത്തെ ഇത്രത്തോളം വളര്‍ത്തിയതില്‍ മുകേഷ് അംബാനിക്ക് പ്രധാന പങ്കാണുള്ളത്.
മുകേഷ് അംബാനി താമസിക്കുന്ന മുംബൈയിലെ അന്റാലിയ എന്ന 27 നില കെട്ടിടത്തെ കുറിച്ചും പാശ്ചാത്യ മാധ്യമങ്ങള്‍ വലിയ തോതിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്. 100 കോടി ഡോളര്‍ വില വരുന്ന ഈ കെട്ടിടം ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ആഡംബര വസതികളില്‍ ഒന്നാണ്. മൂന്ന് ഹെലിപ്പാഡുകളും 160 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഗാര്യേജും കൂറ്റന്‍ സ്വിമ്മിംഗ് പൂളും തിയേറ്ററും ഈ വീട്ടിനുള്ളില്‍ ഉണ്ട്.
ഏഷ്യയിലെ മാത്രമല്ല ലോകത്തെ തന്നെ പല സമ്പന്നന്‍മാരേക്കാള്‍ ആസ്തി മുകേഷ് അംബാനിക്കുണ്ടെന്നും ഫോബ്സ് മാഗസിന്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും പാശ്ചാത്യ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്യാന്‍ മുകേഷ് അംബാനിക്ക് സാധിച്ചു എന്നാണ് ഫോബ്സ് മാഗസിന്‍ പറയുന്നത്.
അതേസമയം ലോക സമ്പന്നരില്‍ ആദ്യ പത്തിലുണ്ടായിരുന്ന മുകേഷ് അംബാനിയും ഗൗതം അദാനിയും വര്‍ഷാവസാനം പത്തിന് പുറത്താകുന്നതാണ് അവസ്ഥ. ഇരുവരുടെയും ആസ്തി 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.3 ലക്ഷം കോടി രൂപ) താഴെയെത്തി. ലോക സമ്പന്നരില്‍ മുകേഷ് അംബാനി 17-ാമതും ഗൗതം അദാനി 19-ാമതുമാണ്.
അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ നടന്ന ജൂലായില്‍ 120.8 ബില്യണ്‍ ഡോളറായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. ഏകദേശം 10.03 ലക്ഷം കോടി രൂപ (1,003,640 കോടി). ബ്ലൂംബെര്‍ഡ് ബില്യണയര്‍ സൂചിക പ്രകാരം, ഡിസംബര്‍ 13 നുള്ള അംബാനിയുടെ ആസ്തി 96.7 ബില്യണ്‍ ഡോളറാണ്. അഥവാ 8.04 ലക്ഷം കോടി രൂപ.
റിലയന്‍സിന്റെ എനര്‍ജി, റീട്ടെയില്‍ ബിസിനസുകളിലെ തിരിച്ചടികളാണ് അംബാനിയുടെ ആസ്തിയില്‍ പ്രതിഫലിപ്പിച്ചത്. കമ്പനിയുടെ കടം ഉയരുന്നതില്‍ നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ചത് കാരണം റിലയന്‍സ് ഓഹരിയുടെ പ്രകടനവും താഴോട്ടാണ്. ഓയില്‍കെമിക്കല്‍ ബിസിനസിലെ ഡിമാന്‍ഡ് കുറയുന്നത്, റീട്ടെയില്‍ വിഭാഗത്തിലെ ഉപഭോക്തൃ ചിലവ് മന്ദഗതിയിലാകുന്നത് എന്നിവയും ഓഹരിയെ ബാധിച്ചു.