- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസിൽ പെൺകുട്ടിയെ പൂട്ടിയിട്ട ഡോക്ടർമാരെ ചോദ്യം ചെയ്തു; ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു; കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: മോൻസൺ മാവുങ്കലിന് എതിരായ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി ഡോക്ടർമാർക്കെതിരെ ഉന്നയിച്ച ആരോപണത്തിന്റെ വസ്തുത പരിശോധിച്ചു പൊലീസ്. സംഭവത്തിൽ ആരോപണ വിധേയരായ ഡോക്ടർമാരെ പൊലീസ് സംഘം ചോദ്യം ചെയ്തു. കളമശ്ശേരി ആശുപത്രിയിലെ ഡോക്ടർമാരെയാണ് ചോദ്യം ചെയ്തത്. പോക്‌സോ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഡോക്ടർമാരെ ചോദ്യം ചെയ്ത്. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ ഉൾപ്പടെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അതേസമയം, കേസിൽ പെൺകുട്ടിയുടെയും ബന്ധുവിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
മോൻസൺ മാവുങ്കലിനെതിരെ കേസ് നൽകിയ പരാതിക്കാരി പരിശോധനക്കെത്തിയപ്പോൾ കളമശ്ശേരി മെഡിക്കൽ കോളജിലെ ചില ഡോക്ടർമാർ ഭീഷണിപ്പെടുത്തുകയും മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണ് പരാതി. നേരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ മെഡിക്കൽ കോളജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അധികൃതർ പറയുന്നതെല്ലാം കള്ളമാണെന്നും പെൺകുട്ടി ആരോപിച്ചു. ലേബർ റൂമിൽ പൂട്ടിയിട്ടുള്ള ചോദ്യംചെയ്യലായിരുന്നു നടന്നത്. പെൺകുട്ടിയെ അപമാനിക്കും വിധമായിരുന്നു മൂന്ന് വനിതാ ഡോക്ടർമാരുടെയും പെരുമാറ്റമെന്നും പെൺകുട്ടി പറഞ്ഞു.
വൈദ്യപരിശോധന വേണ്ടെന്നും മടങ്ങണമെന്നും പറഞ്ഞതോടെ മുറിയിൽ പൂട്ടിയിട്ടു. തുറക്കാൻ ശ്രമിച്ചപ്പോൾ കൈ ബലമായി തട്ടിമാറ്റി. ഒടുവിൽ ഒരുവിധം മുറി തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കാത്തുനിന്ന രണ്ട് വനിതാ പൊലീസുകാർക്കൊപ്പമാണ് പുറത്തെത്തിയത്. പുറകെ വന്ന ഡോക്ടർമാർ ആക്രോശിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും തടയാൻ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ