തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) അന്തരിച്ചു. കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്. ഗോാപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ബെക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിന്റെ ഭൗതികദേഹം ഇപ്പോള്‍ പിആര്‍എസ് ആശുപത്രിയില്‍.

കെ.ഗോപകുമാറിന്റെ മൃതദേഹം നാളെ രാവിലെ 10 മുതല്‍ 10.30 വരെ പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിയോടെ കല്ലിയൂര്‍ കാക്കാമൂലയിലെ വസതിയായ രോഹിണി നിവാസിലെത്തിക്കും. 12.30 ന് വീട്ടുവളപ്പില്‍ സംസ്‌കാരം.